ബെർലിൻ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ 2023ലെ പുതിയ പട്ടികയിൽ ജർമനി മൂന്നാം സ്ഥാനത്തായി. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. യുഎസ് കന്പനിയായ ഹെൻലി ആൻഡ് പാർട്ണേഴ്സ് 2006 മുതൽ വിസ ചട്ടങ്ങളുടെ വികസനം വിശകലനം ചെയ്യുകയും പതിവായി പാസ്പോർട്ട് സൂചിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഏറ്റവും മൂല്യവത്തായ പാസ്പോർട്ടുകളുടെ റാങ്കിംഗിൽ ഓരോ പാസ്പോർട്ടിന്റെയും ഉടമകൾക്ക് എത്ര രാജ്യങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് ഈ സൂചിക കാണിക്കുന്നു.
ഒരു ജർമൻ പാസ്പോർട്ട് കൈവശം ഉള്ളവർക്ക് കൊറോണ രഹിത സമയങ്ങളിൽ 190 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അർഹത നൽകുന്നു. 193 വിസ രഹിത യാത്രാ രാജ്യങ്ങളുള്ള ജപ്പാനും 192 രാജ്യങ്ങൾ വീതമുള്ള സിംഗപ്പൂരും ദക്ഷിണ കൊറിയയും ജർമനിയുടെ മുന്നിൽ. ജർമനിയുമായി ലെവൽ ചെയ്യുന്നത് സ്പെയിൻ മാത്രമാണ്. ഇന്ത്യയുടെ സ്ഥാനം 85 ആണ്. 59 രാജ്യങ്ങളിൽ വിസാരഹിത യാത്ര ചെയ്യാം.
ജർമനിയ്ക്ക് പിന്നിലുള്ളത് മറ്റു മൂന്ന് യൂറോപ്യൻ രാജ്യങ്ങളായ ഫിൻലാൻഡ്, ഇറ്റലി, ലുക്സംബർഗ് എന്നീ രാജ്യങ്ങളിലെ പൗര·ാർക്ക് വിസയില്ലാതെ 189 രാജ്യങ്ങൾ സന്ദർശിക്കാം. ഡെ·ാർക്ക്, സ്വീഡൻ, ഓസ്ട്രിയ, നെതർലൻഡ്സ് (188 രാജ്യങ്ങൾ) എന്നിവയാണ് തൊട്ടുപിന്നിൽ. ഗ്രേറ്റ് ബ്രിട്ടനും (187) യുഎസ്എയും (186) തൊട്ടുപിന്നിലുണ്ട്.
2023ൽ റഷ്യ 49ാം സ്ഥാനത്തെത്താണ്. യുക്രെയ്നേക്കാൾ വളരെ പിന്നിലാണ്. റഷ്യൻ പാസ്പോർട്ട് 118 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്പോൾ യുക്രെയ്നിയൻ പാസ്പോർട്ട് 144 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
അതേസമയം സൂചികയിൽ പാകിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവയ്ക്ക് പിന്നിൽ അവസാന സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാൻ പാസ്പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ.
പാസ്പോർട്ട് സൂചിക ഇന്ററാക്ടീവ് വെബ് ആപ്പ് ഇപ്പോൾ ശുപാർശ ചെയ്യുന്നുണ്ട്. പാസ്പോർട്ട് സൂചികന്ധ നിങ്ങൾക്ക് ഓരോ രാജ്യങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നത്, കൂടാതെ സ്വന്തം പാസ്പോർട്ട് സ്കാൻ ചെയ്യാനുള്ള ഓപ്ഷനും അതുവഴി സ്വന്തം സ്മാർട്ട്ഫോണിൽ വേഗത്തിൽ കാണിക്കാനാകും. അതേസമയം, യഥാർഥ പാസ്പോർട്ട് സ്വന്തം ബാഗിൽ ലഗേജിൽ സുരക്ഷിതമായി ഇരിയ്ക്കുകയും ചെയ്യും.
ശക്തമായ പാസ്പോർട്ടുകളിൽ 2023ലെ പട്ടികയിൽ ജർമനി മൂന്നാമത്; ഇന്ത്യ 85ാം സ്ഥാനത്ത്
07:23 AM Jan 15, 2023 | Deepika.com