കൈ​ര​ളി യു​കെ സൗ​താം​പ്ട​ണ്‍, പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ് വാ​ർ​ഷി​കാ​ഘോ​ഷ​വും സം​ഗീ​ത​നൃ​ത്ത സ​ന്ധ്യ​യും ജ​നു​വ​രി 21ന്

07:16 AM Jan 15, 2023 | Deepika.com
സൗ​താം​പ്ട​ണ്‍: പു​രോ​ഗ​മ​ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൈ​ര​ളി യു​കെ യു​ടെ സൗ​താം​പ്ട​ണ്‍, പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചി​ട്ടു ഒ​രു വ​ർ​ഷം തി​ക​യു​ക​യാ​ണ്. സം​ഘ​ട​ന​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം വി​പു​ല​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ജ​നു​വ​രി 21 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5ന് ​ആ​ഘോ​ഷി​ക്കു​ന്നു.

നി​ല​വി​ൽ വ​ന്നു ഒ​രു വ​ർ​ഷ​ത്തി​ന​കം വൈ​വി​ധ്യ​മാ​ർ​ന്ന​തും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ​തു​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കൈ​ര​ളി യൂ​കെ സൗ​താം​പ്ട​ണ്‍, പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ് ത​ല​ത്തി​ലും ദേ​ശി​യ ത​ല​ത്തി​ലും കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ഹൃ​ദ്യ​മാ​യ സം​ഗീ​ത​നൃ​ത്ത സ​ന്ധ്യ​യാ​ണ് കൈ​ര​ളി ഒ​രു​ക്കു​ന്ന​ത്. യു​കെ യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നാ​ൽ​പ​തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ വേ​ദി​യി​ൽ അ​ണി​നി​ര​ക്കും. ഈ ​സം​ഗീ​ത നൃ​ത്ത സ​ന്ധ്യ​യി​ലേ​ക്കു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​രാ​യ കൈ​ര​ളി യു​കെ സൗ​ത്താം​പ്ട​ണ്‍, പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​റി​യി​ച്ചു. പ​രി​പാ​ടി ന​ട​ക്കു​ന്ന ഹാ​ളി​ൽ രു​ചി​ക​ര​മാ​യ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളു​ടെ ഫു​ഡ്സ്റ്റാ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.