ചൈനയിൽ നിന്ന് തിരിച്ചെത്തി 28 ദിവസങ്ങൾക്കുള്ളിൽ പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണങ്കിൽ ആശുപത്രികളിലേക്ക് പോകുക.
നിർദിഷ്ട വ്യക്തിയും കൂടെപ്പോകുന്ന ആളും മാസ്ക് അല്ലങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കണം. യാത്രയ്ക്ക് പൊതു വാഹനങ്ങൾ ഒഴിവാക്കണം.
ആശുപത്രികളിൽനിന്നുവീട്ടിലേക്കു വിടുന്നവർ ചെയ്യേണ്ടത്
• വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായുള്ള സന്പർക്കം കർശനമായി ഒഴിവാക്കേണ്ടതാണ്.
• രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
• രോഗിയുടെ ശരീരസ്രവങ്ങളുമായി സന്പർക്കത്തിൽ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
• രോഗിയെ സ്പർശിച്ചതിനുശേഷവും രോഗിയുടെ മുറിയിൽ കയറിയതിനുശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുക്കുക.
• കൈകൾ തുടയ്ക്കുവാനായി പേപ്പർ ടവൽ/തുണികൊണ്ടുള്ള ടവൽ ഉപയോഗിക്കുക.
• ഉപയോഗിച്ച മാസ്കുകൾ/ടവലുകൾ സുരക്ഷിതമായി നിർമാർജനം ചെയ്യുക.
• ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ രോഗലക്ഷണമുള്ളവർ കഴിയേണ്ടതാണ്.
• പാത്രങ്ങൾ, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
• തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ളീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടീ സ്പൂണ് ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക).
• ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്ത്/തുണി കൊണ്ട് വായും മൂക്കും മറയ്ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
• സന്ദർശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക.
• നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
ബന്ധപ്പെടാവുന്ന നന്പരുകൾ
തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് കണ്ട്രോൾ റൂം തുറന്നു. 0471-2304160 എന്ന നന്പരിലും ആരോഗ്യ വകുപ്പിന്റെ 1056 എന്ന നന്പരിലും ബന്ധപ്പെട്ടാൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. തൃശൂർ ജില്ലയിലും കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നന്പറിൽ പൊതുജനങ്ങൾ ബന്ധപ്പെടാം. ഫോണ്: 04872320466 (ഐഡിഎസ്പി), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്), 9349171522 (ഡോ. രതി). തൃശൂർ ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം നന്പരുകൾ 04872362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവർ 0487 കോഡ് ചേർത്ത് വിളിക്കണം.)