കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി സാരഥി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
സാരഥി കുവൈറ്റിന്റെയും വിശിഷ്യാ സാരഥി സെന്റർ ഫോർ എക്സലൻസ് (SCFE )യുടെയും പ്രവർത്തനങ്ങളെ ശ്രദ്ധാപൂർവം കേട്ട മന്ത്രി, ഉടൻ സാരഥി സെന്റർ സന്ദർശിക്കാമെന്ന് ഉറപ്പു നൽകി.
തൊഴിൽ മേഖലയിൽ നൈപുണ്യം തെളിയിച്ചവരാണെങ്കിലും ആത്മവിശ്വാസക്കുറവ് കൊണ്ടും ആശയവിനിമയത്തിലുള്ള പോരായ്മ കൊണ്ടും ഒരു നേതൃസ്ഥാനത്തേക്ക് ഉയർന്നു വരാൻ സാധിക്കാത്തവർക്കുള്ള ചിട്ടയായ പരിശീലന പരിപാടികളാണ് സാരഥി ട്രസ്റ്റിന്റെ കീഴിലുള്ള ന്ധസാരഥി സെന്റർ ഫോർ എക്സലൻസ് (SCFE ) നടത്തുന്നത്.
സാരഥി കുവൈറ്റിന്റെ നാട്ടിലെ ഭാഗമായി സാരഥി ട്രസ്റ്റ് നേതൃത്വം കൊടുത്തു നാട്ടിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ വിജയകരമായി നടത്തി വരുന്ന NDA, SSB, AFCAT, CDS, NEET/MNS, CUSTOMS, RAILWAY യൂണിഫോംഡ് സർവീസ് എൻട്രൻസ് ട്രെയ്നിംഗ്, ലൈഫ് സ്കിൽ ഡിവലപ്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളാണ് നടത്തിപോരുന്നത്. ഇതിൽ ലൈഫ് സ്കിൽ ഡിവലപ്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന കോഴ്സ് കുവൈറ്റിൽ ആരംഭിച്ചതിൽ മന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി.
പ്രസ്തുത കോഴ്സിന് വിദഗ്ധരുടെ ഒരു വലിയ നിര തന്നെ പരിശീലനത്തിനായി എത്തുന്നു. ഓണ്ലൈൻ വഴിയും കോണ്ടാക്ട് ക്ലാസുകൾ വഴിയും രണ്ടു മാസം നീണ്ടു നിൽക്കുന്ന ഈ പാഠ്യ പദ്ധതിക്ക്, നാട്ടിൽ നിന്നും ഏകദേശം 9 പേരും, കുവൈറ്റിൽ നിന്നും 5 പേരുമാണ് ക്ലാസുകൾ എടുക്കുക. ഐ.എഫ്.എസ്, ആർമിയിൽ നിന്നും മേജർ, ബ്രിഗേഡിയർ, ഡോക്ടർ തുടങ്ങി വൈദഗ്ദ്ധ്യം നേടിയവരുടെ ഒരു നിര തന്നെയാണ് നാട്ടിൽ നിന്നും ഫാക്കൽറ്റിയായി എത്തുന്നത്.
scfeacademy.com എന്ന വെബ്സൈറ്റിലൂടെ കോഴ്സിന് രജിസ്ട്രേഷൻ നടത്താമെന്ന് ഭാരവാഹികൾ അറിയിച്ചു.