അബുദാബി: അബുദാബിയുടെ മണ്ണിൽ 44-ാം വയസിലേക്കു കടക്കുന്ന സിഎസ്ഐ ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 10ന് വൈകിട്ട് 7ന് അബുദാബി സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടത്തപ്പെടും.
പ്രശസ്ത സംഗീതജ്ഞരായ ജോയൽ റാണി, ഇ. ക്വാശ്വെൽ, ജോണ്‍ ഗോസ്, അലൻ ജാക്സണ്, തോമസ് ഐപ്പ്, രാജൻ ഡേവിഡ് തോംസണ്‍, അഡ്വ. സൂസണ്‍ ജോർജ് തുടങ്ങിയവരുടെ ക്രിസ്മസ് ഗാനങ്ങൾ അടക്കം നിരവധി ഗാനങ്ങൾ ഇടവകയുടെ 40 അംഗ ഗായകസംഘം ആലപിക്കും. കൂടാതെ 30 അംഗ ജൂനിയർ ഗായകസംഘവും ഗാനം ആലപിക്കും.
ഫോർ പാർട്സ് ഹാർമണിയുടെ മാന്ത്രിക സ്പർശം വിളിച്ചൂതുന്ന പ്രശസ്ത കരോൾ സർവീസിൽ സെന്റ് ആൻഡ്രൂസ് ചർച്ചിന്റെ ചാപ്ലിൻ റവ. ക്രിസ്റ്റ്യൻ ട്രെയ്നർ ക്രിസ്മസ് സന്ദേശം നൽകും.
ഇടവകയുടെ പുതിയ ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അബുമുറൈഖയിൽ പുരോഗമിക്കുകയാണ്. കരോളിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്പ് 050-4120123