ഫിലഡൽഫിയ: ഫിലഡൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ ന്ധസിമിയോന്ധയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 10 ശനിയാഴ്ച രാവിലെ പത്തു മുതൽ ഫിലഡൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ചു വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. (608 Welsh Rd, Philadelphia, PA 19115),
കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി നടത്താൻ സാധിക്കാതെ പോയ ക്രിസ്മസ് ആഘോഷ പരിപാടി ഈ വർഷം വളരെ വിപുലമായി നടത്തുകയാണ്. ഫിലഡൽഫിയ സിറ്റി കൗണ്‍സിൽ മൈനോരിറ്റി ചെയർമാൻ ഡേവിഡ് ഓ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഫിലഡൽഫിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്.
ഫിലഡൽഫിയയിലെ പ്രശസ്ത കലാ സംഘടനയായ റൈസിംഗ് സ്റ്റാർസിന്റെ വിവിധ കലാപരിപാടികൾക്കൊപ്പം സിമിയോ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ക്രിസ്മസ് ആഘോഷത്തിന് മാറ്റു കൂട്ടും. എല്ലാ നല്ലവരായ സുഹൃത്തുക്കളുയും പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സിമിയോയുടെ ഭാരവാഹികൾ അറിയിച്ചു.