അബുദാബി : മാനവിക മൂല്യങ്ങളിലധിഷ്ഠിതമായി, സമാധാന പൂർണമായ സഹവർതിത്വത്തിനും സഹിഷ്ണുതാ മനോഭാവത്തിനും ഉൗന്നൽ നൽകി വികസന രംഗത്തും സാമൂഹിക ക്ഷേമ പ്രവർത്തന മേഖലയിലും യുഎ ഇ ലോകത്തിന് മാതൃക തീർക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ഇൻറർ നാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്റ്ററും ഇന്ത്യൻ ഇസ്ലാമിക് സെൻറർ മുഖ്യ രക്ഷാധികാരിയുമായ പത്മശ്രീ ഡോ. എം.എ. യൂസുഫലി വ്യക്തമാക്കി.
യുഎഇയുടെ അന്‍പത്തിയൊന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമൂഹത്തെ യുഎഇയിലെ ഭരണാധികാരികളും പൗര·ാരും ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഭരണാധികാരികളുമായി ഒത്തുചേരുന്ന സന്ദർഭങ്ങളിൽ ഇന്ത്യക്കാരുടെ ക്ഷേമവിവരങ്ങൾ അവർ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിക് സെൻറർ മെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ യുഎഇ ഒൗഖാഫ് ചെയർമാൻ മുഹമ്മദ് മത്വർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു.
യുഎഇയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതി കുരുന്നുകൾ അവതരിപ്പിച്ച നൃത്തച്ചുവടുകളോടെ സമാരംഭം കുറിച്ച പരിപാടിയിൽ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി ബിൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഹാഷിമി മുഖ്യപ്രഭാഷണം നടത്തി.
അബൂദാബി ഇന്ത്യൻ എംബസി കൗണ്‍സിലർ ഡോ. ബാലാജി രാമസ്വാമി, റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദീൻ ബിൻ മുഹ്യിദ്ദീൻ, ഫാൽകണ്‍ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ മാർഗിറ്റ് മുള്ളർ, യുഎഇ കെ എംസിസി ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, അബൂദാബി സുന്നി സെൻറർ വർകിംഗ് സെക്രട്ടറി ഹാരിസ് ബാഖവി, അബൂദാബി കെ എംസിസി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം സ്വാഗത ഭാഷണം നിർവഹിച്ചു. പ്രസിഡന്റ് പി ബാവ ഹാജി അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ ട്രഷറർ എ.വി ശിഹാബുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു. ഒൗഖാഫ് ഇമാമും ഷേയ്ഖ് സായിദ് മസ്ജിദ് മുഅദിനുമായ അൽ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുർആൻ പാരായണം നടത്തി.
ഇസ്ലാമിക് സെന്ററിന്റെ പുതിയ വെബ്സൈറ്റിന്റെ ലോഞ്ചിംഗ് കർമവും, സെൻറർ മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ എം.എം. നാസറിന്റെ സ്മരണയിൽ ഇസ്ലാമിക് സെൻറർ സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെൻറ് ലോഗോ പ്രകാശനവും എം.എ. യൂസുഫ് അലി നിർവഹിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടനവധി അതിഥികൾ സന്നിഹിതരായി. സമാനപനത്തോടനുബന്ദിച്ച് പ്രമുഖ ഗായകൻ കണ്ണൂർ ശരീഫും സംഘവും അവതരിപ്പിച്ച മ്യുസിക്കൽ ഇവന്റും അരങ്ങേറി.
ഇസ്ലാമിക് സെന്റർ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് നജാത്ത്, അബ്ദുൽ അസീസ്, സിദ്ധീഖ് എളേറ്റിൽ, മുസ്തഫ വാഫി, ഹനീഫ പടിഞ്ഞാർമൂല, സലീം നാട്ടിക തുടങ്ങിയവർ നേതൃത്വം നൽകി.