ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജാവ് ലണ്ടനു സമീപം ലൂട്ടനിലെ സിക്ക് ഗുരുദ്വാര സന്ദർശിച്ചു. തലയിൽ തൂവാല കെട്ടിവന്ന രാജാവിന്, ബ്രിട്ടീഷ്, നിഷാൻ സാഹിബ് പതാകകൾ ഏന്തിയ സിക്ക് സമൂഹം ഊഷ്മള സ്വീകരണം നൽകി.
കോവിഡ് കാലത്ത് ഗുരുദ്വാര നടത്തിയ സേവനങ്ങളെ രാജാവ് പ്രശംസിച്ചു. ഗുരുദ്വാര ആരംഭിച്ച വാക്സിൻ ക്ലിനിക് ഇത്തരത്തിൽ ബ്രിട്ടനിൽ ആദ്യത്തേതായിരുന്നു.
അഞ്ചു ലക്ഷത്തോളം വരുന്ന സിക്കുകാർ ബ്രിട്ടീഷ് ജനസംഖ്യയുടെ ഒരു ശതമാനത്തിനു മുകളിൽ വരും.
ചാൾസ് രാജാവ് ഗുരുദ്വാര സന്ദർശിച്ചു
07:26 AM Dec 08, 2022 | Deepika.com