പരിപാടിയോടനുബന്ധിച്ച് സോൾ ബീട്സ് അയർലൻഡിന്റെ ഗാനമേളയും, ബോളിവുഡ് ഡാൻസ് ടീമിന്റെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കുന്നു.
പത്താം വാർഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. യുകെയിലെ പ്രമുഖ മോർട്ട്ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇൻഫിനിറ്റി മോർട്ട്ഗേജാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സ്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് യുബിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബീന മെജോ എന്നിവർ അറിയിക്കുന്നു.