ന്യൂയോർക്ക്: മന്ത്ര ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റായി നിഷാ വത്സരാജിനെ തെരഞ്ഞെടുത്തു . സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും ലൂയിസിയാനയിൽ മന്ത്രയുടെ സംഘടന പ്രവർത്തനങ്ങൾ ശക്തിപെടുത്താൻ അവർക്ക് ഏറെ സഹായകരമാകുമെന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.
ലൂയിസിയാനയിലെ കേരള കൾച്ചറൽ അസോസിയേഷനിൽ (കെസിഎ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി നിഷ പ്രവർത്തിച്ചിട്ടുണ്ട് . സംഘടനയുടെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവമായി അവർ പ്രവർത്തിക്കുന്നു. കഴിഞ്ഞ 15 വർഷമായി ബാറ്റണ് റൂജിലെ ഹിന്ദു വേദിക് സൊസൈറ്റിയുടെ (എച്ച് വിഎസ്) സജീവ അംഗവുമാണ്. നിഷ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (ബിഒടി) അംഗവുമായിരുന്നു. എച്ച് വിഎസിലെ അനുബന്ധ ബാലവിഹാർ പ്രോഗ്രാമിൽ നിർണായക പങ്കുവഹിച്ചു.