കുവൈറ്റ്: ഇന്ത്യൻ ബാഡ്മിന്റണ്‍ അസോസിയേഷൻ കുവൈറ്റ് ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിച്ചു. ലീഗിൽ ടീം 530 കിരീടം സ്വന്തമാക്കി. റണ്ണേഴ്സ്പ് ആയി ടീം വിക്ടർ തെരഞ്ഞെടുക്കപ്പെട്ടു. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്രൊഫഷണൽ പുരുഷ ഡബിൾസിൽ ടീം 530 വിജയിച്ചപ്പോൾ ഓപ്പണ്‍ പുരുഷ·ാരുടെ ഡബിൾസ് നേടി ടീം വിക്ടർ സമനില നേടി. തുടർന്ന് ഓപ്പണ്‍ ഡബിൾസ് വിഭാഗത്തിൽ ടീം 530 അംഗങ്ങൾ വിജയിച്ചതോടെ ലീഗ് ചാന്പ്യൻഷിപ്പ് നേടുകയായിരുന്നു.
കുവൈറ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്റെ അംഗീകാരത്തോടെ കഴിഞ്ഞ ഏഴ് വർഷമായി നടത്തുന്ന ബാഡ്മിന്റണ്‍ ലീഗിൽ നൂറുക്കണക്കിന് കളിക്കാരാണ് പങ്കെടുക്കുന്നത്. വിജയികൾക്കുള്ള സമ്മാനദാനം ഐബാക് ചെയർമാൻ ഡോ. മണിമാരൻ ചോഴൻ, ഭാരവാഹികളായ അനീഷ് എബ്രഹാം, ചന്ദ്രഹാസ്, അജയകുമാർ വാസുദേവൻ എന്നീവർ നിർവഹിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി അന്താരാഷ്ട്ര കോച്ചുമാരെ ഉൾപ്പെടുത്തി നടത്തുന്ന കോച്ചിംഗ് ക്യാന്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 99841336 നന്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.