ന്യൂഡൽഹി: ഡൽഹി നഗരത്തിലെ സാധാരണക്കാർക്ക് സഹായഹസ്തമേകിയ ഡോ. ആൻറണി തോമസിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ 41-ാം ചരമ ദിനത്തിൽ അനുസ്മരണ യോഗവും അന്നദാനവും നടത്തപ്പെട്ടു.
ആലപ്പുഴക്കാരുടെ കൂട്ടായ്മയായ കിഴക്കിന്റെ വെനീസാണ് വസന്ത് കുഞ്ചിലെ നിർമ്മൽ ജ്യോതി ആശ്രമത്തിലെത്തി അവിടുത്തെ അന്തേവാസികൾക്കൊപ്പം ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ആലപ്പുഴ കൂട്ടായ്മയിലെ നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഡോ. ആൻറണി തോമസിന്റെ ഭവനസന്ദർശനവും നടത്തിയാണ് കിഴക്കിന്റെ വെനീസ് പ്രവർത്തകർ പിരിഞ്ഞത്.