ന്യൂയോർക്ക്: കോട്ടയം - പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോങ്ങ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു.
സീഫോർഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. പ്രീതി (ഫാർമസിസ്റ്റ്), പ്രീജ (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്. മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്ട്മെന്റ്), ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്മീ, ജെയ്സി, ജെയ്ഡൻ, ജിമ്മി, കൈത്ലീൻ, ആരോൺ എന്നിവർ കൊച്ചുമക്കൾ.
ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ (3833 Jerusalem Avenue, Seaford, NY 11783) പൊതു ദർശനവും അതേ പള്ളിയിൽ ഡിസംബർ 3 ശനി രാവിലെ 9 മുതൽ 10:30 വരെ ശവസംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.
ശനിയാഴ്ച രാവിലെ 11:30-ന് ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്ന്റ്സ് സെമിത്തേരിയിൽ (All Saints Cemetery, 855 Middle Neck Road, Great Neck, NY 11024) സംസ്കാരം.