+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി എന്‍ജനീയേഴ്‌സ്‌ അസോസിയേഷൻ എൻജിനീയറിംഗ്‌, ആർക്കിടെക്ചർ സ്കോളർഷിപ്പിനു അപേക്ഷകൾ ക്ഷണിച്ചു

ഹൂസ്റ്റൻ: ഇന്ത്യയിൽ എൻജിനീയറിംഗ്‌, ആർക്കിടെക്ചർ  വിഷയങ്ങൾ പഠിക്കുന്ന ആദ്യവർഷ മലയാളി വിദ്യാർത്ഥികളിൽ നിന്നും ഹൂസ്റ്റൻ (യു.എസ്.എ) ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ്  അസോസിയേഷൻ (എം.ഇ.എ),  സ്
മലയാളി എന്‍ജനീയേഴ്‌സ്‌ അസോസിയേഷൻ എൻജിനീയറിംഗ്‌, ആർക്കിടെക്ചർ സ്കോളർഷിപ്പിനു അപേക്ഷകൾ ക്ഷണിച്ചു
ഹൂസ്റ്റൻ: ഇന്ത്യയിൽ എൻജിനീയറിംഗ്‌, ആർക്കിടെക്ചർ  വിഷയങ്ങൾ പഠിക്കുന്ന ആദ്യവർഷ മലയാളി വിദ്യാർത്ഥികളിൽ നിന്നും ഹൂസ്റ്റൻ (യു.എസ്.എ) ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ്  അസോസിയേഷൻ (എം.ഇ.എ),  സ്കോളർഷിപ്പിനുള്ള  അപേക്ഷകൾ ക്ഷണിക്കുന്നു. സ്കോളർഷിപ് തുക ഒരു വർഷം 600 (അറുനൂറ്)  യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും. പഠന മികവിന്‍റെ അടിസ്ഥാനത്തിൽ സ്കോളർഷിപ് ഓരോ വർഷവും തുടർന്നും നാലോ അഞ്ചോ വർഷത്തേക്ക് ലഭിക്കുന്നതായിരിക്കും. 

വിദ്യാർത്ഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ് ജേതാക്കളെ നിശ്ചയിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ.

കുടുംബത്തിന്‍റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.  KEAM (കീം) പ്രവേശന പരീക്ഷയിൽ 5000 റാങ്കിന് ഉള്ളിലായിരിക്കണം. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് NATA (നാഷണൽ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്കോർ 110 നു മുകളിൽ ആയിരിക്കണം. 

X, XII ക്ലാസ് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം.  കൂടുതൽ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫാറവും www.meahouston.org എന്ന വെബ് സൈറ്റില് ലഭ്യമാണ്.