+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ന്യൂസനയ്യ ഏരിയ ലൈബ്രറി പ്രവർത്തനമാരംഭിച്ചു

റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിനും, വായനാശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിന്‍റേയും ഭാഗമായി കേളി കലാസാംസ്‌കാരിക വേദി ഏരിയാതലങ്ങളിലേക്ക് വ്യാപിപ
കേളി ന്യൂസനയ്യ ഏരിയ ലൈബ്രറി പ്രവർത്തനമാരംഭിച്ചു
റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിനും, വായനാശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിന്‍റേയും ഭാഗമായി കേളി കലാസാംസ്‌കാരിക വേദി ഏരിയാതലങ്ങളിലേക്ക് വ്യാപിപ്പിച്ച ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക് ആവേശോജ്വല സ്വീകരണം. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറികളുടെ ന്യൂസനയ്യ ഏരിയ ഘടകം പ്രവർത്തനമാരംഭിച്ചു.

ന്യൂ സനയ്യ ദുബായ് ഓയാസിസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഏരിയ കമ്മറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ ജയപ്രകാശ് ഏരിയ സെക്രട്ടറി ഷിബു തോമസിന് പുസ്തകം കൈമാറി ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങിൽ ഏരിയാ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷതയും ഏരിയാ സെക്രട്ടറി ഷിബുതോമസ് സ്വാഗതവും പറഞ്ഞു.

കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മറ്റി അംഗങ്ങളായ കിഷോർ നിസാം, ഹുസൈൻ മണക്കാട്, ഏരിയാ രക്ഷാധികാരി കൺവീനർ മനോഹരൻ നെല്ലിക്കൽ, ഏരിയാ ട്രെഷറർ ബൈജു ബാലചന്ദ്രൻ ജോയിന്റ് സെക്രട്ടറി മാരായ തോമസ് ജോയി, താജുദീൻ വൈസ് പ്രസിഡണ്ട് അബ്ദുൽ നാസർ. ജോയിന്റ് ട്രഷറർ അബ്ദുൽ കാലാം ഏരിയാ കമ്മിറ്റി അംഗങ്ങളായ കരുണാകരൻ മണ്ണടി,അബ്ബാസ്, സജീഷ്, ഷമൽരാജ്,സതീഷ് കുമാർ, മധുഗോപി, രാജേഷ് കുമാർ. വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നിരവധി കേളി പ്രവർത്തകരും സുഹൃത്തുക്കളും തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു കൊണ്ട് ലൈബ്രറി എന്ന ആശയത്തിൽ പങ്കാളികളായി. ലൈബ്രറി ചുമതലയുള്ള ജയപ്രകാശ് ചടങ്ങിന് നന്ദി പറഞ്ഞു.