+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' പതിനേഴാം വാര്‍ഷികാഘോ
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ധനസമാഹരണ വിരുന്നും കലാപരിപാടികളും ഒരുക്കുന്നു.

ഡിസംബര്‍ പത്തിനു ശനിയാഴ്ച വൈകിട്ടു ലോസ് ആഞ്ചലസിലെ യോര്‍ബലിന്‍ഡയിലുള്ള ബോംബെ ഗ്രില്ലില്‍ വച്ചാണ് വാര്‍ഷികാഘോഷം നടക്കുന്നത്. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെ സഹായിക്കാനായി ഓമിന്റെ നേതൃത്വത്തില്‍ പതിനേഴുവര്‍ഷര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലന്‍ പണിക്കര്‍, ഹരി നായര്‍, അശോക് കൃഷ്ണന്‍ തുടങ്ങി ഏതാനുംപേര്‍ചേര്‍ന്നു രൂപംകൊടുത്ത 'എഡ്യൂക്കേറ്റ് എ കിഡ്' നാളിതുവരെയായി ഏകദേശം രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്.

മെഡിക്കല്‍ എന്‍ജിനീയറിങ്, നിയമം, നേഴ്‌സിങ്, ഫാര്‍മസി, ശാസ്ത്രം, കല തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ -ബിരുദാനന്തര പഠനങ്ങള്‍ക്കാണ് സഹായമെത്തിച്ചിട്ടുള്ളതെന്നും ഇക്കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിക്കിടയിലും നൂറ്റി എഴുപത്തിയഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിച്ചതായും 'എഡ്യൂക്കേറ്റ് എ കിഡ്' ചെയര്‍ ഡോ. ശ്രീദേവി വാര്യര്‍ പറഞ്ഞു.

സീസണ്‍ ടു സീനിയര്‍ ലിവിങ്, സ്‌പെരിഡിയന്‍ ടെക്നോളജീസ്,മക്ലരന്‍ വെഞ്ചേഴ്സ്, മാത്യു തോമസ് റിയല്‍ എസ്റ്റേറ്റര്‍, റെക്കറിംഗ് ഡെസിമല്‍സ്, സിഗ്‌നേച്ചര്‍ അമേരിക്ക, നിറ്റ്,യു എസ് ടി, ബോംബെ ഗ്രില്‍ തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പരിപാടികളുടെ പ്രധാന പ്രായോജകര്‍.

പരിപാടിയില്‍ പങ്കെടുത്തും ഉദാരമായി സംഭാവനകള്‍ നല്‍കിയും കേരളത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള 'എഡ്യൂക്കേറ്റ് എ കിഡിന്റെ ഉദ്യമത്തില്‍ പങ്കാളികളാകണമെന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി ചെയര്‍ ഡോ. ശ്രീദേവി വാര്യര്‍, ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, ഡയറക്ടര്‍ രവി വെള്ളത്തേരി,ട്രഷറര്‍ രമ നായര്‍എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ശ്രീദേവി (9492468291) ഡോ.സിന്ധു (951541 8319), രവി വെള്ളത്തേരി (9494197115)