+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു

ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.സണ്ണി എഴുമറ്റൂരിന്റെ അധ്യക്ഷതയില്‍ നടന്നു. വൈസ് പ്രസിഡന്റ് പി.ടി. ഫിലിപ്പ്
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.സണ്ണി എഴുമറ്റൂരിന്റെ അധ്യക്ഷതയില്‍ നടന്നു. വൈസ് പ്രസിഡന്റ് പി.ടി. ഫിലിപ്പ് സ്വാഗതം ചെയ്തു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിവരിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങളും, കവിതകളും, ഗാനങ്ങളും ചേര്‍ത്തിട്ടുള്ള സ്മരണിക ഡോ. സണ്ണി എഴുമറ്റൂര്‍, പി.ടി. ഫിലിപ്പിന് നല്കി പ്രകാശനം ചെയ്തു.

ഡോ. അഡ്വ. മാത്യു വൈരമണിന്റെ കവിതകളും ഗാനങ്ങളും ചേര്‍ത്ത 'വൈരമണിന്റെ കവിതകള്‍' എന്ന പുസ്തകും കൊച്ചുബേബി ഹൂസ്റ്റണ്‍, സാമുവേല്‍ തോമസിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ഫോറം പ്രസിഡന്റ് സണ്ണി എഴുമറ്റൂര്‍ അധ്യക്ഷ പ്രസംഗം നടത്തി. കെ.എം. ദാനിയേല്‍, ജോജി ജോണ്‍, മിനി ഡാനിയേല്‍, കൊച്ചുബേബി ഹൂസ്റ്റണ്‍, ചാക്കോ മത്തായി, അനീഷ് തങ്കച്ചന്‍, ജോര്‍ജി പാറയില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും, ലിനാ നിതിന്‍ ലേഖനം അവതരിപ്പിക്കുകയും ചെയ്തു.

ജോണ്‍സണ്‍ ജോണ്‍ വചനശുശ്രൂഷ നിര്‍വഹിച്ചു. അലക്സാണ്ടര്‍ ഡാനിയേല്‍, റെയ്മണ്ട് ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, വര്‍ഗീസ് ഫിലിപ്പും ജെയിംസ് സാമുവേലും പ്രാര്‍ഥിക്കുകയും ചെയ്തു. സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ നന്ദി പറഞ്ഞു. ഹൂസ്റ്റണില്‍ നിന്നുള്ള വിവിധ സഭകളില്‍ നിന്നുമുള്ള സാഹിത്യകാരന്മാരും, ആസ്വാദകരുമായി വലിയ ഒരുകൂട്ടം ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു.