വെർജീനിയ: യുഎസ് സംസ്ഥാനമായ വെർജീനിയയിലെ വാൾമാർട്ടിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തു മണിക്കാണ് ആക്രമണമുണ്ടായത്. രാജ്യം താങ്ക്സ്ഗിവിംഗ് അവധി ആഘോഷിക്കുന്നതിന് തൊട്ടുമുൻപാണ് സാംസ് സർക്കിളിലെ വാൾമാർട്ട് സ്റ്റോറിൽ വെടിവയപ്പ് നടന്നത്. അക്രമി പിന്നീട് സ്വയം നിറയൊഴിക്കുകകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വാൾമാർട്ടിൽ നടന്ന വെടിവയ്പ്പിൽ ആക്രമി ഉൾപ്പെടെ 7 പേർ മരിച്ചതായി ചെസാപീക്ക് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ അഞ്ചു പേർ ചികിത്സയിലാണ്. വാൾമാർട്ടിലെ ജീവനക്കാരാനാണ് അക്രമിയെന്ന് റിപ്പോർട്ടുകളുണ്ട്.
വാൾമാർട്ടിൽ നടന്ന വെടിവയ്പ്പിൽ ആക്രമി ഉൾപ്പെടെ 7 പേർ മരിച്ചതായി ചെസാപീക്ക് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ അഞ്ചു പേർ ചികിത്സയിലാണ്. വാൾമാർട്ടിലെ ജീവനക്കാരാനാണ് അക്രമിയെന്ന് റിപ്പോർട്ടുകളുണ്ട്.