ബെർലിൻ: മനുഷ്യാവകാശ തർക്കത്തിനിടെ ജർമൻ ആഭ്യന്തരമന്ത്രിയും കായികമന്ത്രിയുമായ നാൻസി ഫൈസർ ഖത്തറിലെ ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ലോകകപ്പ് കാണാനെത്തി.
ആഭ്യന്തര മന്ത്രിയിൽ നിന്നുള്ള പ്ളെയിൻ ടെക്സ്റ്റ് സ്റ്റേറ്റ്മെന്റ് അനുസരിച്ച് മന്ത്രി നാൻസി ഫൈസർ ഫിഫ നിരോധിച്ച ന്ധവണ് ലവ്ന്ധ ആംബാൻഡ് ധരിച്ചാണ് മൽസരം വീക്ഷിച്ചത്. ഫിഫയുടെ സമ്മർദ്ദത്തിൽ ഡിഎഫ്ബി ടീം ചെയ്യാൻ ധൈര്യപ്പെടാത്തത് മന്ത്രി നാൻസി ഫൈസർ ഖത്തറിൽ ചെയ്തു. അവർ സ്റ്റേഡിയത്തിൽ ന്ധവണ് ലവ്ന്ധ ബാൻഡേജ് ധരിച്ച് മുഴുവൻസമയവും കളി ആസ്വദിച്ചു.
അവർ ഷെയ്ഖുകളുടെ ഇടയിലും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ അടുത്തും ഇരിക്കുന്പോൾ പോലും അവർക്ക് ഒരു വിലക്കും ലഭിച്ചില്ല. അവരുടെ ഇടതു കൈത്തണ്ടയിലാണ് ബാൻഡ് കെട്ടിയിരുന്നത്. മൈതാനത്ത് ന്ധവണ് ലവ്ന്ധ ആംബാൻഡ് ധരിച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് ഫിഫ ബോസ് ജർമ്മൻ ടീമിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ജർമൻ ആഭ്യന്തര മന്ത്ര നാൻസി ഫൈസർ ഖത്തർ ലോകകപ്പിൽ
07:00 AM Nov 24, 2022 | Deepika.com