കുവൈറ്റ്: സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോ. പൽപു നേതൃയോഗ അവാർഡിന് ബഹ്റിൻ എക്സ്ചേഞ്ച് കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം മാത്യൂസ് വർഗീസും ബിസിനസ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബൽ ബിസിനസ് ഐക്കണ്‍ അവാർഡിന് മെഡിമിക്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപും സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് അഡ്വ. ശശിധര പണിക്കരും അർഹരായി.
സാരഥീയം 2022 ന്റെ വർണാഭമായ ചടങ്ങുകളിൽ വച്ച് ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരാനന്ദ, സാരഥി പ്രസിഡന്റ് സജീവ് നാരായണൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.
ഡോക്ടർ പൽപു അവാർഡ് നേടിയ പത്തനംതിട്ട സ്വദേശി മാത്യൂസ് 1997ലാണ് കുവൈത്തിലെത്തിയത്. ബഹ്റിൻ എക്സ്ചേഞ്ച് ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് വിവിധ പദവികളിലൂടെ കടന്നു വന്ന് 2022ൽ കന്പനിയുടെ സിഇഒ ആവുകയായിരുന്നു. ബഹ്റിൻ എക്സ്ചേഞ്ചിന്റെ വളർച്ചയിലും പ്രവാസികൾക്കിടയിൽ സ്ഥാപനത്തിനുള്ള സ്വീകാര്യതയിലും മാത്യൂസിന്റെ പങ്ക് വലുതാണ്.
ബിസിനസ് ഐക്കൻ അവാർഡ് നേടിയ ഡോ: എ.വി അനൂപ് ഒരു പ്രമുഖ ബിസിനസ് സംരഭകൻ, സാമൂഹിക പ്രവർത്തകൻ, ചലച്ചിത്ര നടൻ, ചലച്ചിത്ര നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലയിൽ സ്വയം കഴിവ് തെളിയിച്ചിട്ടുണ്ട്. ഗിന്നസ് റെക്കോർഡീൽ ഇടം നേടിയ അനൂപിന് ദേശീയ, അന്തർദേശീയ, അവാർഡുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 23 വർഷമായി സേവനപ്രവർത്തനങ്ങളിൽ നിരതനാണ് സാരഥി കർമ്മശ്രേഷ്ഠ അവാർഡ് നേടിയ അഡ്വ. ശശിധര പണിക്കർ.