+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താമ്പായിൽ ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടു കളി മത്സരം ഡിസംബർ 2,3,4 തീയതികളിൽ

താന്പാ: ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മത്സര മഹോത്‌സവത്തിന് താമ്പാ ( ഫ്ലോറിഡ)യിലുള്ള ക്നാനായ സെന്‍ററിൽ (Knanaya Center,2620 Washington Rd, Valrico,FL 33594) ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെ
താമ്പായിൽ ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടു കളി മത്സരം  ഡിസംബർ 2,3,4 തീയതികളിൽ
താന്പാ: ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മത്സര മഹോത്‌സവത്തിന് താമ്പാ ( ഫ്ലോറിഡ)യിലുള്ള ക്നാനായ സെന്‍ററിൽ (Knanaya Center,2620 Washington Rd, Valrico,FL 33594) ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്‍റിന്‍റെ നാഷണൽ കോർഡിനേറ്റേഴ്സ് അറിയിക്കുന്നു.

2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു രെജിസ്ട്രേഷനോടെ ടൂർണമെന്‍റിന് ഔദ്യോഗികമായി തിരി തെളിയും. ഡിസംബർ 4 ഞായറാഴ്ച ഉച്ച കഴിയുന്നത് വരെ ഈ ബൗദ്ധിക മത്സരവ്യായാമം ചിട്ടയോടെ തുടരും. മത്സരശേഷം വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.

ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് മുണ്ടപ്ലാക്കൽ), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് എ.ബി.ഇ വൈൻ & സ്പിരിറ്റ്), മൂന്നാം സമ്മാനം 1200 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ്), നാലാം സമ്മാനം 1000 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് തടത്തിൽ), കൂടാതെ, മോസ്റ്റ് വാല്യൂവബിൾ പ്ലെയറിനുള്ള ട്രോഫിയും 100 ഡോളർ ക്യാഷ് അവാർഡും സ്പോൺസർ ചെയ്തിരിക്കുന്നത് ജോസ് മുല്ലപ്പിള്ളി എന്നിവരാണ്..

ഡിസംബർ 1വ്യാഴാഴ്ച വൈകുന്നേരം എത്തുന്നവർക്ക് വേണ്ടി ഒരു സൗഹൃദ മത്സരവും ബാർബിക്യു പാർട്ടിയും ക്നാനായ സെന്‍ററിൽ ഒരുക്കിയിട്ടുണ്ട്. ടൂർണമെന്‍റിനു വേണ്ടി താമ്പാ എയപോർട്ടിൽ എത്തുന്നവർക്ക് ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ഉണ്ടായിരിക്കും. അതിനു ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സാജൻ കോരയുമായി +1 (813) 992-1216 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഇരുപത്തിമൂന്ന് വർഷം മുമ്പ് ഡിട്രോയിറ്റ് കേന്ദ്രീകരിച്ച് ചില സഹൃദയരായ പ്രവാസികൾ ചെറിയ രീതിയിൽ ആരംഭിച്ച 56 ചീട്ടുകളിയെന്ന ഈ ബൗദ്ധിക വ്യായാമം ഇന്ന് ലോകമെമ്പാടുമുള്ള ചീട്ടുകളി പ്രേമികളുടെ ഒരു വലിയ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. കാനഡ, അമേരിക്ക, ദുബായ്, കുവൈറ്റ്‌ എന്നിവിടങ്ങളിൽ നിന്നായി 80ൽ പരം ടീമുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: മാത്യു ചെരുവിൽ (586) 206-6164, സാബു സ്കറിയ 267 980 7923, ജോസഫ് മുല്ലപ്പിള്ളി -(773) 908-8296, രാജൻ മാത്യു (469) 855-2733, സാം മാത്യു (416) 893-5862, ബിനോയ് ശങ്കരത്ത് +1 (703) 981-1268, സാജൻ കോര +1 (813) 992-1216