എ​യ​ർ സു​വി​ധ ന​ട​പ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി

04:53 AM Nov 22, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​ക്കി നി​ശ്ച​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ ഇ​ൻ​ക​മിം​ഗ് അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ പൂ​രി​പ്പി​ക്കേ​ണ്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യു​ള്ള സ്വ​യം പ്ര​ഖ്യാ​പ​ന ഫോ​മു​ക​ൾ ഇ​നി ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. തീ​രു​മാ​നം ന​വം​ബ​ർ 22 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​കാ​രം, ഓ​ണ്‍​ലൈ​ൻ എ​യ​ർ സു​വി​ധ പോ​ർ​ട്ട​ൽ സ്റ്റാ​ൻ​ഡി​ൽ സ്വ​യം പ്ര​ഖ്യാ​പ​ന ഫോം ​സ​മ​ർ​പ്പി​ക്കു​ന്ന​ത് നി​ർ​ത്തി​യ​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

ഇ​ൻ​ക​മിം​ഗ് അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ലെ ഫോം ​നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. അ​തി​ൽ, യാ​ത്ര​ക്കാ​ർ അ​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ സ്റ്റാ​റ്റ​സ്, സ്വീ​ക​രി​ച്ച ഡോ​സു​ക​ളു​ടെ എ​ണ്ണ​വും അ​വ​യു​ടെ തീ​യ​തി​യും ഉ​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ക്ക​ണം എ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലെ​യും നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ, കോ​വി​ഡി​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും തു​ട​രു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​മ​ങ്ങ​ളി​ൽ വി​മാ​ന യാ​ത്ര​യി​ൽ ഇ​നി മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​യാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.