മിൽവോക്കി: ഇന്ത്യൻ എൻജിനീയർമാരുടെ കേന്ദ്ര സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (എഎഇഐഒ) മിൽവോക്കി, വിസ്കോണ്‍സിൻ ചാപ്റ്റർ ഇന്ത്യൻ കോണ്‍സൽ ജനറൽ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാൻ ബ്രയൻ സ്റ്റെയിൽ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
എൻജീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വർഗീസ്, മിൽവോക്കി ചാപ്റ്റർ പ്രസിഡന്റ് മുരളി രാഘവേന്ദ്രൻ, യൂണിവേഴ്സിറ്റി ഓഫ് മിൽവോക്കി ബിസിനസ് കോളജ് ഡീൻ ഡോ. കൗഷൽ ചാരി, മിൽവോക്കി ടെക് ഹബ് സിഇഒ കാത്തി ഹെൻ റിച്ച് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
കോണ്‍സൽ ജനറൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ അമേരിക്കയുടെ വിവിധ സിറ്റികളിൽ ഇതുപോലുള്ള എൻജിനീയർമാരുടെ ചാപ്റ്ററുകൾ തുടങ്ങണമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്നോളജി ട്രാൻസ്ഫറിന് സംഘടന മുൻകൈ എടുക്കണമെന്നും അറിയിച്ചു.
യുഎസ് കോണ്‍ഗ്രസ്മാൻ ബ്രയൻ സ്റ്റെയിൻ താൻ ചെയർമാനായുള്ള വാഷിംഗ്ടണ്‍ ഡിസിയിലെ ബിസിനസ് ജോബ് കാക്കസ് വഴി വ്യവസായം തുടങ്ങാനും, ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ സംഘടനയുമായി ചേർന്ന് നടത്തുമെന്നും അറിയിച്ചു.
സംഘടനയുടെ സ്റ്റുഡന്റ് ചാപ്റ്റർ താൻ പഠിച്ച പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ ഡിസംബറിൽ തുടങ്ങുമെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വർഗീസ് അറിയിച്ചു. വിവിധ കലാപരിപാടികൾക്കും ഡിന്നറിനുശേഷം പരിപാടികൾക്ക് തിരശീല വീണു.