ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ. പ്രിൻസ് മാലിയിൽ ചുമതലയേറ്റു. അയർലൻഡിലെത്തിയ ഫാ. പ്രിൻസിനെ, നിലവിലെ ചാപ്ലൈയിൻ ഫാ. റോബിൻ തോമസ് ,കൈക്കാര·ാരായ സിബി ജോണി, അനിൽ ആൻറണി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വിശുദ്ധ കുർബാന മധ്യേ ഫാ. പ്രിൻസ് ഒൗദ്യോഗികമായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു. വിശുദ്ധ കുർബാനയ്ക്ക് ഫാ. റോബിൻ തോമസ്, ഫാ. ഷോജി, ഫാ. പ്രിൻസ് മാലിയിൽ എന്നിവർ നേതൃത്വം നൽകി. പാരിഷ് കൗണ്‍സിൽ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ. പ്രിൻസിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.
ഫാ. റോബിൻ തോമസ്, ഇടവകാംഗങ്ങൾ കഴിഞ്ഞ ആറു വർഷകാലമായി തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും, നിയുക്ത ചാപ്ലൈയിൻ ഫാ. പ്രിൻസിനു ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ പള്ളി വികാരിയായി ഫാ. പ്രിൻസ് മാലിയിൽ ചുമതലയേറ്റു
04:43 AM Nov 22, 2022 | Deepika.com