ഡെൻവർ: യുഎസിലെ കൊളറാഡോ സംസ്ഥാനത്തെ കൊളറാഡോ സ്പ്രിംഗ്സ് നഗരത്തിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്ലബ് ക്യൂവിൽ ശനിയാഴ്ച അർധരാത്രി 11.57 ന് ആയിരുന്നു ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കൊളറാഡോ സ്പ്രിംഗ്സ് ലെഫ്റ്റനന്റ് പമേല കാസ്ട്രോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആക്രമണത്തിനുണ്ടായ കാരണം സംബന്ധിച്ച് പോലീസിന് അറിവില്ല. അന്വേഷണം നടന്നുവരികയാണ്.