+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് കെ.എം.സി.സി. പത്ത് കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു

കുവൈറ്റ് സിറ്റി : കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 10 പേരുടെ കുടുംബങ്ങൾക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സഹപ്രവർത്തകർക്കും സഹായ ഹസ്തവുമായി കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യൽ
കുവൈറ്റ് കെ.എം.സി.സി. പത്ത് കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു
കുവൈറ്റ് സിറ്റി : കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 10 പേരുടെ കുടുംബങ്ങൾക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സഹപ്രവർത്തകർക്കും സഹായ ഹസ്തവുമായി കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യൽ സെക്യൂരിറ്റി സ്‌കീമിന്റെയും വെൽഫെയർ സ്‌കീമിന്‍റേയും വിതരണം കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്നു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ആബിദ് ഹുസൈൻ തങ്ങൾ തങ്ങൾ സോഷ്യൽ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി.

സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നൽകുന്നത്. കുവൈറ്റ്കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരിൽ 10 പേരുടെ കുടുംബത്തിനുള്ളതാണ് ചടങ്ങിൽ അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് കൈമാറിയത്.

കൊടുവള്ളി, വേങ്ങര, തിരൂരങ്ങാടി, കോട്ടക്കൽ, ബാലുശ്ശേരി, ഗുരുവായൂർ, കല്യാശ്ശേരി, കൊയിലാണ്ടി, തൃക്കരിപ്പൂർ, തളിപ്പറമ്പ എന്നീ മണ്ഡലങ്ങളിൽ ഒരോ അംഗങ്ങളുടേയും ആശ്രിതർക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പർഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.

ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മിൽ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങൾ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി.പ്രവർത്തകർ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങൾ പറഞ്ഞു. കുവൈത്തിൽ നടന്ന പോസ്റ്റ് കോവിഡ് കോൺഫെറെൻസിൽ പങ്കെടുത്ത സമയത്ത് ശറഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയതാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വെൽഫെയർ സ്‌കീം പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്കുള്ള ആനുകൂല്യ വിതരണവും തങ്ങൾ നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും ഇത്രയും തുക ഒന്നിച്ചു നൽകാൻ പരിശ്രമിച്ച കുവൈറ്റ് കെ.എം.സി.സി. പ്രസിഡന്‍റ് ശറഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ മുക്തഖണ്ഡം പ്രശംസക്കുന്നതായി ആശംസകൾ അർപ്പിച്ചുകൊണ്ട് ഡയാലിസിസ് സെന്റർ ചെയർമാൻ ജബ്ബാർ ഹാജി പറഞ്ഞു.

കുവൈറ്റ് കെ.എം.സി.സി. തുടങ്ങിവെച്ച ഈ പദ്ധതി മറ്റു കെ.എം.സി.സി.കളും തുടർന്ന് പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത് പറഞ്ഞു. കെ.എം.സി.സി. മെമ്പർമാരുടെ നിർബന്ധിത ബാധ്യതയാണ് സോഷ്യൽ സെക്യൂരിറ്റി സ്കീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

കുവൈറ്റ്കെ.എം.സി.സി. സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി നന്ദിയും പറഞ്ഞു.

കെ.എം.സി.സി. നേതാക്കളായ അൻവർ വെള്ളായിക്കോട്, ബാവ കുന്ദമംഗലം, നൗഷാദ് വെട്ടിച്ചിറ, അനസ് തയ്യിൽ, റാഫി ആളിക്കൽ, മുഹമ്മദലി തൃശൂർ, ഗഫൂർ അരീക്കോട്, നൗഷാദ് കൊടുക്കൽ, കബീർ സി.കെ, മഠത്തിൽ അബ്ദുറഹിമാൻ, സക്കീർ കോഴിക്കോട്, മർസൂഖ്, ഇ.കെ.മുസ്തഫ, സോഷ്യൽ സെക്ച്യുരിറ്റി ഫണ്ടി ഏറ്റുവാങ്ങാനെത്തിയ പ്രാദേശിക നേതാക്കൾ, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു.