മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മാതാവ് ഏലിക്കുട്ടി മാത്യു അന്തരിച്ചു,സംസ്കാരം ഞായറാഴ്ച

11:34 AM Nov 12, 2022 | Deepika.com
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മാതാവ് സ്രാമ്പിക്കൽ ഏലിക്കുട്ടി മാത്യു ( 89 ) അന്തരിച്ചു . സ്രാമ്പിക്കൽ പരേതനായ മാത്യുവിന്‍റെ ഭാര്യയാണ് . പൂവരണി പൂവത്താനി മാപ്പലകയിൽ കുടുംബാംഗമാണ് .

ഭൗതിക ശരീരം ശനിയാഴ്ച (12.11.2022) 4.30 ന് പാലാ ഉരുളികുന്നത്തുള്ള സഹോദരൻ സ്രാമ്പിക്കൽ ജിപ്സന്‍റെ ഭവനത്തിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിക്കുകയും തുടർന്ന് സംസ്കാര ശുശ്രൂഷകൾ ഉരുളികുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തപെടുന്നതുമാണ് .

മറ്റു മക്കൾ പരേതനായ മാത്യൂസ് , ജോൺസൺ ,ഷാജി , ബിജു ,ജിപ്സൺ . മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുവാനായി മാതാവ് ഏലിക്കുട്ടി നേരത്തെ ബ്രിട്ടനിലെത്തിയിരുന്നു.