+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നും ഗ്രി​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വ​ത്തി​നും കൊ​ടി​യേ​റി

ന്യൂ​ഡ​ൽ​ഹി: ഛത്ത​ർ​പൂ​ർ വ​ട​ക്കി​ന്‍റെ മ​ഞ്ഞ​നി​ക്ക​ര​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ ചാ​ത്തു​രു​ത്തി​
പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നും ഗ്രി​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വ​ത്തി​നും കൊ​ടി​യേ​റി
ന്യൂ​ഡ​ൽ​ഹി: ഛത്ത​ർ​പൂ​ർ വ​ട​ക്കി​ന്‍റെ മ​ഞ്ഞ​നി​ക്ക​ര​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ ചാ​ത്തു​രു​ത്തി​ൽ മോ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 120-ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നും, ഗ്രി​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വ​ത്തി​നും ഇ​ന്ന​ലെ ഇ​ട​വ​ക വി​കാ​രി ഫാ ​എ​ൽ​ദോ​സ് കാ​വാ​ട്ട് കൊ​ടി​യേ​റ്റി. ന​വം​ബ​ർ 4,5 6 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ലാ​ണ് ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടു​ക.

നാ​ലാം തി​യ​തി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ഗാ​ന​ശു​ശ്രൂ​ഷ​യും 7.45 നു ​ഫാ. റോ​ജി മാ​ത്യു ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. 8 മു​ത​ൽ സ​ഫ് ദ​ർ​ജം​ങ് ജ​റു​സ​ലേം മാ​ർ​ത്തോ​മ പ​ള്ളി വി​കാ​രി റ​വ. ഫാ. ​സാം ഏ​ബ്ര​ഹാം ന​യി​ക്കു​ന്ന വ​ച​ന ശ്രു​ശ്രൂ​ഷ​യും 9ന് ​ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

അ​ഞ്ചാം തി​യ​തി ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ഗാ​ന​ശു​ശ്രൂ​ഷ​യും 7 കിം​ഗ്സ് വേ ​ക്യാ​ന്പ് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​എ​ൽ​ദോ​സ് വ​ട്ട​മ​റ്റ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന ശ്രു​ശ്രൂ​ഷ​യും 8 മു​ത​ൽ ഇ​ട​വ​ക​യി​ലെ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും, ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന ന​ട​ക്കും.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ആ​റാം തി​യ​തി വൈ​കി​ട്ട് 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും, വി. ​കു​ർ​ബാ​ന​യും, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഫാ. ​സ​ഖ​റി​യ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കും 7.15 മു​ത​ൽ പെ​രു​ന്നാ​ൾ സ​ന്ദേ​ശ​വും, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​വും,തു​ട​ർ​ന്ന് റാ​സ, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്നോ​ടെ കൊ​ടി ഇ​റ​ക്കി പെ​രു​ന്നാ​ളി​നു സ​മാ​പ​ന​മാ​കും. ഇ​ട​വ​ക സെ​ക്ര​ട്ട​റി നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ്, ട്ര​സ്റ്റി ബി​ജി വി.​എ​സ് എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ണ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ന​ന്പ​ർ 9873784444, 9213847271