ജപമാല മാസാചരണത്തിൽ ത്രിദിന 'മരിയൻ ധ്യാനം' ഒരുക്കി പൻറ്റാസാഫ് ഡിവൈൻ സെന്‍റർ

11:42 AM Oct 07, 2022 | Deepika.com
പൻറ്റാസാഫ്: ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ജപമാല രാജ്ഞിയുടെ വണക്കത്തിനായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിൽ വിൻസെൻഷ്യൻ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് 'ത്രിദിന മരിയൻ ധ്യാനം' നടത്തുന്നു. ഒക്ടോബർ 14 മുതൽ 16 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പൻറ്റാസാഫ് വിൻസെൻഷ്യൽ ധ്യാന കേന്ദ്ര ഡയറക്ടറും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ.പോൾ പാറേക്കാട്ടിൽ വീ സി ത്രിദിന ധ്യാനം നയിക്കും.

പൻറ്റാസാഫ് വിൻസെൻഷ്യൽ റിട്രീറ്റ് സെന്‍ററിൽ സകുടുംബം താമസിച്ചുകൊണ്ട് ത്രിദിന മരിയൻ ധ്യാനത്തിൽ പങ്കുചേരുവാനും, തത്സമയം കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 14 നു വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ ഒക്ടോബർ 16 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

രജിസ്ട്രേഷനും,വിശദ വിവരങ്ങൾക്കും 01352 711053 , 07417 494277 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

Nearest Railway Station-FLINT (7.5 MILES)

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.