+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദശവാർഷിക നിറവിൽ ഫരീദാബാദ് രൂപത

ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഫരിദാബാദ് രൂപത പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നു. നവംബർ 6 ഞായറാഴ്ച രാവിലെ 8 30 മുതൽ വൈകീട്ട് അഞ്ചുമണി വരെ നടക്കുന്ന വിശ്വാസ മഹോത്സവം '22 വിൽ രൂപതയിലെ എല്ലാ വൈദികരും, സന
ദശവാർഷിക നിറവിൽ ഫരീദാബാദ് രൂപത
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഫരിദാബാദ് രൂപത പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നു. നവംബർ 6 ഞായറാഴ്ച രാവിലെ 8 30 മുതൽ വൈകീട്ട് അഞ്ചുമണി വരെ നടക്കുന്ന വിശ്വാസ മഹോത്സവം '22 വിൽ രൂപതയിലെ എല്ലാ വൈദികരും, സന്യസ്തരും അല്മായരും പങ്കുചേരും.

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന ഈ പരിപാടികളിൽ ഇന്ത്യയുടെ വത്തിക്കാൻ സ്ഥാനപതി തുടങ്ങി സാമൂഹിക രാഷ്ട്രീയ മുൻനിരകളിലുള്ള വ്യക്തികളും പങ്കുചേരുന്നുണ്ട് എന്ന് രൂപത നേതൃത്വം അറിയിച്ചു. അശോക് വിഹാറിൽ ഉള്ള സെന്‍റ് ജൂഡ് ദേവാലയത്തിൽ നിന്ന് വിശ്വാസ റാലിയായി മോൺ ഫോർട്ട് സ്കൂളിൻറെ ഗ്രൗണ്ടിൽ എത്തിച്ചേരും.

രൂപതയുടെ പത്തുവർഷത്തെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ എടുത്തു കാണിക്കുന്ന രീതിയിലുള്ള നിശ്ചല ദൃശ്യങ്ങളും വിവിധ ഇടവകകൾ ഈ റാലിയിൽ ക്രമീകരിക്കുന്നുണ്ട്. തുടർന്നുള്ള പരിപാടികൾ എല്ലാം നടത്തപ്പെടുന്നത് മോൺഫോർട്ട് സ്കൂൾ,അശോക വിഹാറിന്‍റെ ഗ്രൗണ്ടിൽ വച്ചായിരിക്കും. പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. ജോസഫ് വലിയവീട്ടിൽ ( കൃപാസനം ഡയറക്ടർ) വചനപ്രഘോഷണത്തിന് നേതൃത്വം നൽകും.

ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ. ജോസഫ് ഓടനാട്ട്, ഫാ. ഡേവിസ് കള്ളിയത്ത് പറമ്പിൽ, ഫാ. ബാബു ആനിത്താനം, ഫാദർ മാത്യു ജോൺ, എന്നിവരടങ്ങുന്ന നൂറോളം പേരടങ്ങുന്ന 15 കമ്മറ്റികളെ ഈ പരിപാടിക്കായി ഒരുക്കിയിട്ടുണ്ട്.