ന്യൂഡൽഹി: യാക്കോബായ സഭഡൽഹി ഭദ്രാസന സണ്‍ഡേ സ്കൂൾ കുട്ടികളുടെ എംജഐസ്എസ്എ ഈ വർഷത്തെ ഭദ്രാസന തല ബാലകലോത്സവം ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് പത്രിയർക്ക കത്തീഡ്രൽ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു.
രാവിലെ 9.30 ന് പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഡൽഹി ഭദ്രാസന സെക്രട്ടറി വന്ദ്യ ബെന്നി എബ്രഹാം കോർ എപ്പിസ്കോപ്പ, വിധികർത്താക്കളായ ഡോ. സഖി ജോണ്‍, ആൽബർട്ട് ഷൈൻ എന്നിവർ ചേർന്ന് തിരിതെളിച്ച് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
യാക്കോബായ സഭയുടെ ഡൽഹി മേഖലയിലെ വിവിധ ദേവാലയങ്ങളിൽ യൂണിറ്റ് തലത്തിൽ ഒന്നും, രണ്ടും സ്ഥാനത്തിൽ വിജയിച്ച കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കുട്ടികൾക്ക് മൂന്നു വേദികളിലായി ഒരേ സമയം മത്സരം നടന്നപ്പോൾ, ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് പത്രിയർക്ക കത്തീഡ്രൽ സണ്‍ഡേ സ്കൂൾ ഓവറോൾ ചാന്പ്യ·ാരായി. വികാസ് പുരി സെന്റ് ജോർജ് സണ്‍ഡേ സ്കൂൾ രണ്ടാം സ്ഥാനവും, വടക്കിന്റെ മഞ്ഞനിക്കരയായ ഛത്തർപൂർ സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വ്യക്തിഗത ചാന്പ്യ·ാരായി സബ് ജൂനിയർ വിഭാഗത്തിൽ ഫെലിക്സ് അനിൽ ( സെന്റ് ജോർജ് സണ്‍ഡേ സ്കൂൾ, വികാസ് പുരി പ, ജൂനിയർ വിഭാഗത്തിൽ സെറ മറിയം മാത്യുസ് (സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ സണ്‍ഡേ സ്കൂൾ ന്യൂ ഡൽഹി), സീനീയർ വിഭാഗത്തിൽ ഗ്രേസി സാജു (സെന്റ് ജോർജ് സണ്‍ഡേ സ്കൂൾ, വികാസ് പുരി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മത്സര വിജയികൾക്ക് ഡൽഹി ഭദ്രാസന സെക്രട്ടറി വന്ദ്യ. ബെന്നി ഏബ്രഹാം കോർ എപ്പിസ്കോപ്പ ട്രോഫികൾ സമ്മാനിച്ചു.ഡൽഹി മേഖലയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നും നിരവധി വൈദീകരും നൂറുകണക്കിന് കുട്ടികളും, അധ്യാപകരും, മാതാപിതാക്കളും പങ്കെടുത്തു.