ഷിക്കാഗോ: ഷിക്കാഗോയിലെ ഡെസ് പ്ലേൻസിൽ നടന്ന നായർ അസോസിയേഷൻ ഷിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി. പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കഐച്ച്എൻഎ പ്രസിഡന്റ് ജി.കെ. പിള്ള മുഖ്യാതിഥിയായിരുന്നു. ശ്രേയ മഹേഷിന്റെ പ്രാർഥന ഗാനത്തോടുകൂടി ആരംഭിച്ച ഓണാഘോഷപരിപാടിയിൽ ഡോ. സുനിത നായർ, ഉമാമഹേഷ്, മേഘ്ന ജയരാജ്, ഗൗരി ജയരാജ്, ശ്രുതി മഹേഷ്, മഞ്ജു നായർ, ലക്ഷ്മി നായർ, സംഗീത നായർ എന്നിവർ നേതൃത്വം നൽകിയ അതിമനോഹരമായ തിരുവാതിര അവതരിപ്പിക്കപ്പെട്ടു.
കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ. പിള്ള എല്ലാവർക്കും ഓണാശംസകൾ നേരുകയും 2023 നവംബറിൽ ഹ്യൂസ്റ്റണിൽ നടക്കുന്ന കെഎച്ച്എൻഎ കോണ്‍വൻഷനിൽ പങ്കെടുക്കാൻ നായർ അസോസിയേഷൻ പ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തു. കണ്വൻഷൻ ചെയർമാൻ രഞ്ജിത് പിള്ള കഐച്ച്എൻഎ ഹൂസ്റ്റണ്‍ കണ്‍വൻഷന്റെ പ്രവർത്തന രീതികളെ പരിചയപ്പെടുത്തി. ഷിക്കാഗോയിൽ നിന്ന് അറുപതോളം കുടുംബങ്ങൾ കണ്‍വൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകിയതായി രഞ്ജിത് അറിയിച്ചു. കെഎച്ച്എൻഎ ഭാരവാഹികൾക്ക് പ്രൗഢോജ്വലമായ സ്വീകരണമാണ് നായർ അസോസിയേഷൻ നൽകിയത്. വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാൻ മാധവൻ നായർ (ന്യൂജേഴ്സി) മുൻ കഐച്ച്എൻഎ പ്രസിഡന്റ് അനിൽ കുമാർ പിള്ള, മറ്റു ഭാരവാഹികളായ സതീശൻ നായർ, ചന്ദ്രൻ പിള്ള, എന്നിവരും ആഘോഷത്തിൽ സജീവമായി പങ്കെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി തുടർന്ന് നടന്ന ആകർഷകങ്ങളായ നൃത്തങ്ങളും സംഗീത ആലാപനങ്ങളും കൊണ്ട് ഓണാഘോഷം കാണികളുടെ മനസിന് കുളിർമയേകി. തനി കേരളീയ രീതിയിൽ സ്വാദിഷ്ടമായ ഓണസദ്യയും നടത്തപ്പെട്ടു.