കുവൈറ്റ്: കുവൈറ്റ് ഫർവാനിയ ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. റൂബൻ ജോർജ് അധ്യക്ഷത വഹിച്ചു.ഓണാഘോഷം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകൾ ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം വലിയൊരു സന്ദേശമാണ് ലോകത്തിനു തന്നെ നൽകുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തി കലാ കായിക മത്സരങ്ങൾ മുഖ്യ ആകർഷണമായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഹല മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സജിൻ സാബു മുഖ്യാതിഥിയായിരുന്നു. മേട്രണ്‍ ഇമെൽഡ, സിസ്റ്റർ ടെസ്, ബ്രദർ ഷിനു മാത്യു, ഷാജി എബ്രഹാം, ജോജിൻ പീറ്റർ, ലിജോ ജോണ്‍, ഷീജാ തോമസ്, മഞ്ജുഷ സുന്ദർ, ഡയോമി ജോർജ് , തോമസ് ജേക്കബ് എന്നീവർ ആശസകൾ അറിയിച്ചു. സിസ്റ്റർ ബീനാ മാത്യു സ്വാഗതവും സിസ്റ്റർ റെജി ജോസഫ് നന്ദിയും പറഞ്ഞു.