കുവൈറ്റ്: ഇന്ത്യയും കുവൈറ്റും തമ്മിൽ വർധിച്ചു വരുന്ന പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ നേവിയുടെ മൂന്നു കപ്പലുകൾ ഇന്നലെ കുവൈറ്റിൽ എത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. പ്രതിരോധ രംഗത്തെ പരിശീലന വിഭാഗത്തിൽ പെടുന്ന ഐഎൻ എസ്തീർ, ഐ എൻ എസ് സുജാത, തീരസംരക്ഷണ സേനയുടെ സാരഥി എന്നീ കപ്പലുകളാണ് കുവൈറ്റിലെ ശുവൈഖ് പോർട്ടിൽ എത്തിയത്.
കുവൈറ്റ് നാവിക സേനാ അധികൃതരും അതിർത്തി രക്ഷാ സേനയും ഇന്ത്യൻ എംബസി വക്താക്കളും ചേർന്ന് ഉൗഷ്മളമായ വരവേൽപ്പാണ് ശുവൈഖ് തുറമുഖത്ത് ഇന്ത്യൻ കപ്പലുകൾക്ക് നൽകിയത്. കുവൈറ്റിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും ശുവൈഖ് പോർട്ടിൽ കപ്പലുകളെ സ്വീകരിക്കാൻ എത്തിയിരുന്നു. നാലു ദിവസത്തോളം കുവൈറ്റിൽ തങ്ങുന്ന കപ്പലുകൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.