+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍

മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം. മിഷിഗണിലെ ഫാമിംഗ്ടണ്‍ ഹില്‍സിലുള്ള വില്യം ജോണ്‍ പവേഴ്‌സാണ് ഉടമസ്ഥന്‍.ഗിന്നസ്
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം. മിഷിഗണിലെ ഫാമിംഗ്ടണ്‍ ഹില്‍സിലുള്ള വില്യം ജോണ്‍ പവേഴ്‌സാണ് ഉടമസ്ഥന്‍.

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് 19 ഇഞ്ച് ഉയരമുള്ള ഫെന്റിറിന് ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയത്. രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം.

ഇതിനു മുമ്പ് ലോക റിക്കാര്‍ഡിന് ഉടമയായിരുന്നത് ഫെന്ററിന്റെ സഹോദരനായിരുന്നു. എന്നാല്‍ റിക്കാര്‍ഡ് ലഭിച്ചശേഷം ഈ പൂച്ച കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം കൊല്ലപ്പെട്ട പൂച്ചയുടെ മാതാപിതാക്കളായ ഡ്രീം ആന്‍ഡ് മിസ്റ്റ് എന്നിവര്‍ക്ക് ഉണ്ടായതാണ് ഫെന്റിര്‍.

സാധാരണ ബീജസങ്കലനത്തില്‍ ഉണ്ടാകുന്ന പൂച്ചകള്‍ക്ക് 14 മുതല്‍ 17 ഇഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഫെന്റിറിനു 19 ഇഞ്ച് ഉണ്ടെന്നത് ശ്രദ്ധേയമാണ്. വീട്ടിലെ ഒരു അംഗത്തെപ്പോലെ വളര്‍ത്തുന്ന പൂച്ചയ്ക്ക് അംഗീകാരം ലഭിച്ചതില്‍ ഉടമ വില്യം ജോണ്‍ അതീവ സന്തുഷ്ടനാണ്.