+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി

അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ബഹുസ്വരതയുടെ സാഹചര്യവും സംസ്‌കാരവും ലോകം
ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ബഹുസ്വരതയുടെ സാഹചര്യവും സംസ്‌കാരവും ലോകം മുഴുവന്‍ ആദരിക്കുന്ന ഇക്കാലത്ത് ഇന്ത്യ നല്‍കുന്ന സന്ദേശത്തിന് വലിയ പ്രസക്തിയും പ്രാധാന്യവുമാണുള്ളത്. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച 'ബഹുസ്വരതയുടെ ലോകത്തെ ഇന്ത്യ' എന്ന വിഷയത്തിലുള്ള പ്രഭാഷണം നടത്തുകയായിരുന്നു സമദാനി.

അബൂദാബി മലയാളി സമാജം ആക്ടിംഗ് പ്രസിഡന്‍റ് രേഖിന്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഇന്ത്യന്‍ പാര്‍ലിമെന്‍റ് എം.പി ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് , കെ.എസ്.സി പ്രസിഡന്‍റ് കൃഷ്ണകുമാര്‍, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദു സലാം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് റഹീം വൈ.എ, അബ്ദുള്ള ഫാറൂഖി, ഷുക്കൂര്‍ കല്ലിങ്ങല്‍, ഡോ. ജോസ് ജോണ്‍, യേശുശീലന്‍, കെ.എച്ച് താഹിര്‍, ജോണ്‍ സാമുവല്‍, സലിം ചിറക്കല്‍, റഫീക്ക് പി.ടി, അജാസ് അപ്പാടത്ത്, ജോയിന്റ് സെക്രട്ടറി മനു കൈനകരി എന്നിവർ സംസാരിച്ചു.