+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.പി.എ പൊന്നോണം 2022 ശ്രേദ്ധേയമായി

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൗൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ന
കെ.പി.എ പൊന്നോണം 2022 ശ്രേദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൗൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1500ൽ പരം കൊല്ലം പ്രവാസികളാണ് എത്തിച്ചേർന്നത്.

ഇന്ത്യൻ സ്കൂൾ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ ദദ്രദീപം കൊളുത്തി പരിപാടികൾക്കു തുടക്കം കുറിച്ചു. ജി.എസ്.എസ് ചെയർമാനും കെപിഎ രക്ഷാധികാരിയുമായ ചന്ദ്രബോസ്, ക്രിസ്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്‍റ് ഫാ. ഷാബു ലോറന്‍സ് , കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുല്ല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു,

ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ , സെക്രട്ടറിമാരായ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ , അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. തുടർന്ന് കെ.പി.എ കലാകാരൻമാർ അണിയിച്ചൊരുക്കിയ കലാപരിപാടികളും, ഓണപ്പുടവ മത്സരവും നടന്നു. 1500 ൽ പരം ആളുകൾക്കായി തയ്യാറാക്കിയ ഓണസദ്യ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും, സാമൂഹ്യ പ്രവർത്തകരും ഓണാഘോഷത്തിൽ പങ്കെടുത്തു ആശംസകൾ നേർന്നു. കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധതരം കായിക പരിപാടികൾക്ക് ശേഷം വൈകുന്നേരം പുരുഷന്മാർക്കും, വനിതകൾക്കുമായി നടന്ന സൗഹൃദ വടം വലിയോട് കൂടി പരിപാടികൾ അവസാനിച്ചു.