ജിദ്ദ: പൊതുപ്രവർത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുൻനിര പ്രവർത്തകനുമായിരുന്ന കെ.പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണമടയുകയായിരുന്നു.
42 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.പി 1979-ലാണ് ജിദ്ദയിലെത്തിയത്. സുന്നി മർക്കസ്, എസ് വൈഎസ് സംഘടനകളുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണമെത്തിച്ചു.
കരുവാരക്കുണ്ട്, പാലക്കുറ്റി (കൊടുവള്ളി), കോടങ്ങാട് എന്നീ ദർസുകളിൽ പഠിച്ചു. സൂഫിവര്യനായ മർഹൂം സി.എസ് മൊയ്തീൻകുട്ടി മുസ്ല്യാർ ചുള്ളിക്കോട്, മർഹൂം ഉണ്ണിമോയീൻ ഹാജി ഉഗ്രപുരം, മർഹൂം സൈനുൽ ഉലമ ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥർ.
പുളിയക്കോട് മേൽമുറിയിലെ പൗരപ്രധാനിയായിരുന്ന മർഹൂം കെ.പി. ആലികുട്ടി ഹാജിയാണ് പിതാവ്. സഹധർമ്മിണി മുണ്ടംപറന്പ് നരിക്കന്പുറത്ത് ആമിനക്കുട്ടി.
മക്കൾ: ഷൗക്കത്ത് അലി (സൗദി), സഫിയ, ഉമ്മുസൽമ, ഫൗസി മുഹമ്മദ്.
മരുമക്കൾ: ഹാഫിള് അഹ്മദ് മുഹ് യുദ്ദീൻ സഖാഫി, എ.പി.ഇബ്റാഹീം സഖാഫി അൽഅസ്ഹരി/
സഹോദരങ്ങൾ: കെ.പി.മൊയ്തീൻകുട്ടി ഫൈസി, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരായ കെ.പി ഇബ്റാഹീം ഹാജി (kp ബുക്സ് ഉടമ), കെ.പി.അബ്ദുറഹ്മാൻ, കെ.പി സുലൈമാൻ.