ലണ്ടൻ: യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയിൽസിൽ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിന്റെ മാതാവ് ചിറ്റാരിക്കൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിൻ (80) നാട്ടിൽ അന്തരിച്ചു. അമ്മ അസുഖബാധിതയായതിനെ തുടർന്ന് കുറച്ച് നാളായി ബെന്നി അഗസ്റ്റിൻ അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടിൽ തങ്ങുകയായിരുന്നു.
പരേത പെങ്ങമാടിക്കുന്നേൽ കുടുംബാംമാണ്. മറ്റുമക്കൾ: ഷാജി, ഷിബി, ഫാ. ബിജു എസ്.വി.ഡി.
മരുമക്കൾ റെസി അനന്തകുളം, മിനി വേങ്ങച്ചുവട്ടിൽ, ഷൈനി പേത്താനാംമുഴിയിൽ.
സംസ്കാര ശുശൂഷകൾ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് തോമാപുരം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
ബെന്നി അഗസ്റ്റിന്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, പിആർഒ. അലക്സ് വർഗ്ഗീസ്, ദേശീയ സമിതി അംഗം ബിനോ ആൻറണി, കാർഡിഫ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് ജോസ് കൊച്ചാപ്പള്ളിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
യുക്മ ന്യൂസ് ടീമംഗം ബെന്നി അഗസ്റ്റിന്റെ മാതാവ് പെണ്ണമ്മ അഗസ്റ്റിൻ അന്തരിച്ചു
11:38 PM Sep 30, 2022 | Deepika.com