റോം: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇറ്റലിയിലെ നിയുക്ത പ്രധാനമന്ത്രി മെലോണി ഗവണ്മെന്റ് ചർച്ചകൾ ആരംഭിച്ചു. ഇറ്റാലിയൻ തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണിയും സഖ്യകക്ഷികളും ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ആഴ്ചകൾ നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് ചൊവ്വാഴ്ച ആരംഭിച്ചത്, അതോടൊപ്പം നിരവധി മുന്നണികളിൽ പ്രതിസന്ധികൾ ഉയരുന്നുണ്ട്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച മെലോണിയുടെ പോസ്റ്റ്-ഫാസിസ്റ്റ്് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിക്ക് അധികാരത്തിന്റെ അനുഭവപരിചയമില്ല, എന്നാൽ ഉയർന്ന പണപ്പെരുപ്പവും ഉൗർജ വിലയും, ജാഗ്രതയുള്ള യൂറോപ്പുമായുള്ള ബന്ധവും നേരിടാൻ ഒരു ക്രോസ്-പാർട്ടി ടീമിനെ കൂട്ടിച്ചേർക്കേണ്ടിയിരിയ്ക്കുന്നു.
നാൽപത്തഞ്ചുകാരിയായ മെലോണി ഇറ്റലിയെ പ്രധാനമന്ത്രിയായി നയിക്കുന്ന ആദ്യ വനിതയാകും. എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷത്തിന് അവരുടെ സഖ്യകക്ഷികളായ മാറ്റിയോ സാൽവിനിയുടെ തീവ്ര വലതുപക്ഷ ലീഗ് പാർട്ടിയും മുൻ സിൽവിയോ ബെർലുസ്കോണിയുടെ ഫോർസ ഇറ്റാലിയയും ആവശ്യമാണ്.
ഒക്ടോബർ 13ന് ചേരുന്ന പാർലമെന്റ് സെനറ്റും ചേംബർ പ്രസിഡന്റുമാരും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മാത്രമേ പുതിയ സർക്കാരിനെ നയിക്കേണ്ടതെന്ന കാര്യത്തിൽ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല കൂടിയാലോചനകൾ ആരംഭിക്കും. മുൻകാലങ്ങളിൽ, ഒരു പുതിയ ഭരണകൂടം അധികാരമേറ്റെടുക്കുന്നതിന് നാലാഴ്ച മുതൽ 12 ആഴ്ച വരെ എടുത്തിട്ടുണ്ട്.
ാലഹഹീിശബ2022ലെുേ29.ഷുഴ
ജോസ് കുന്പിളുവേലിൽ
മെലോണി സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി
05:36 AM Sep 30, 2022 | Deepika.com