ഫുജൈറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഈദ്, ഓണം 2022 സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 9 മുതൽ അരങ്ങേറി. രാവിലെ അത്തപ്പൂക്കളം ഒരുക്കി കേളികൊട്ടോടെ ആരംഭിച്ച ആഘോഷ പരിപടികൾ ഉച്ചക്ക് ഓണസദ്യയും വൈകിട്ട് 5 മുതൽ വിവിധ കലാ പരിപാടികളോടെ രാത്രി 12 വരെ നീണ്ടുനിന്നു .
യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ മങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥികളായ ശൈഖ് അഹ്മദ് ബിൻ ഹമദ് ബിൻ സൈഫ് അൽ ഷർഖിയും , ശൈഖ് അബ്ദുള്ള ബിൻ ഹംദാൻ ബിൻ സുഹൈൽ അൽ ഷർഖിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ബ്രിഗേഡ് ഡോ. അലി റാഷിദ് ബിൻ നയി, ആശിഷ് ഡബാസ് വൈസ് കൗണ്‍സിൽ, ഇന്ത്യൻ കോണ്‍സുലേറ്റ് ദുബൈ എന്നിവർ വിഷ്ടാതിഥികളായിരുന്നു .
മുൻ പാർലമെൻറ് അംഗം ഡോ: പി.കെ. ബിജു മുഖ്യ പ്രഭാഷണം നടത്തി. ലോക കേരള സഭാംഗവും ,കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമുവേൽ, സ്വാഗതസംഘം ചെയർമാൻ ടി.എ. ഹഖ് തുടങ്ങിയവർ ആശംസകൾ അർപിച്ചുകൊണ്ട് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലിൽ സ്വാഗതവും സെൻട്രൽ കമ്മിറ്റി കൾച്ചറൽ സെക്രെട്ടറി സുമദ്രൻ ശങ്കുണ്ണി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ,സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി കുഴിവേലിൽ , യൂണിറ്റ് കൾച്ചറൽ സെക്രട്ടറി നമിതാ പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.