കുവൈറ്റ് സിറ്റി : കുവൈറ്റിൽ നബിദിനം പ്രമാണിച്ച് ഒക്ടോബർ ഒൻപതിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയ്ക്കും അന്ന് അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അതേസമയം സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് സ്ഥാപന മേധാവികൾക്ക് അവധി സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് അധികൃതർ വ്യക്തമാക്കി.