വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം മാവേലി നഗർ ഹാളിൽ നൂറോളം പേരെ പങ്കുടെപ്പടിച്ചുകൊണ്ട്, 8 ഗാനങ്ങൾക്കനുസരിച്ച് ചുവടുകൾ വച്ച ഫ്ളാഷ്മോബ്, അന്‍പതോളം കലാകാരികൾ പങ്കെടുത്ത മെഗാതിരുവാതിര എന്നിവ അരങ്ങേറി.
തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സൗമ്യ ജിബി അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ വാഗ്മിയും പൊതു പ്രവർത്തകനും ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിൽ മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ട്രീസാ സുബിൻ സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് സജി കുമാർ ഗോപാലൻ, ബെവൻ ജസ്റ്റിൻ (യുവജന പ്രതിനിധി), അലീഷ സാം(യുവജന പ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി. ജോമോൻ, സോണി ജേക്കബ്, റെജി ജോസ്, മാവേലിയായ ശ്യാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ടോം ആദിത്യക്ക് വൈസ് പ്രസിഡന്റ് ജോമോൻ പൊന്നാട ചാർത്തുകയും പ്രസിഡന്റ് സൗമ്യ ജിബി, ജോ. സെക്രട്ടറി റെജി ജോസ് എന്നിവർ ചേർന്ന് അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. രാജി തോമസ് നിയന്ത്രിക്കുകയും സോണി ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരളനാടിന്റെ ചാരുതയാർന്ന സുന്ദരദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണത്തിനുശേഷം അന്‍പതോളം കലാകാരികൾ ചേർന്നവതരിപ്പിച്ച രംഗപൂജയ്ക്ക് തുടക്കമായി.
ക്ലാസിക്കൽ ഡാൻസ്, നാടോടിനൃത്തം, സ്കിറ്റുകൾ സിനിമാറ്റിക്ക് ഡാൻസ്, തിരുവാതിര എന്നിവ ആറാട്ട് 2022ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിലും മനസിനും കുളിരലകൾ ഉണർത്തിയെന്ന് കാണികൽ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
രാത്രി 10.30 ഓടെ ജെന്റിൽ ബേബിയുടെ ഡിജെയ്ക്കുശേഷം പരിപാടികൾ അവസാനിച്ചു. ആറാട്ട്-2022 മഹാവിജയമാക്കി തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജോണ്സൻ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ പിന്തുണയും സഹകരണവും അഭ്യർഥിക്കുകയും ചെയ്തു.