ബ്രാംപ്ടണ്‍ (കാനഡ): കാനഡയിലെ ബ്രാംപ്ടണ്‍ മുൻസിപ്പൽ കോർപറേഷനിലെ പാർക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഒൗദ്യോഗികമായി അംഗീകരിച്ചു. ബ്രാംപ്ടണ്‍ മേയർ പാട്രിക് ബ്രൗണ്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം ബുധനാഴ്ച നടത്തിയത്.
ഹിന്ദു കമ്മ്യൂണിറ്റിയോടു തനിക്ക് അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയൻ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാർക്കിനെ പ്രഖ്യാപിക്കുന്നുവെന്ന് മേയർ പറഞ്ഞു.
ഇന്ത്യയ്ക്കു വെളിയിൽ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാർക്കാണിതെന്നും മേയർ കൂട്ടിച്ചേർത്തു. 3.7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് പാർക്ക്. മുൻപ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്സ് പാർക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോർപറേഷന്റെ വികസനത്തിനായി വഹിച്ച നിർണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയർ പറഞ്ഞു.