ഷിക്കാഗോ: ഇന്ത്യൻ എൻജിനീയേഴ്സിന്റെ അംബ്രല്ലാ ഓർഗനൈസേഷനായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎഇഐഒ) യുഎസ്- ഇന്ത്യ ഗ്ലോബൽ സമ്മിറ്റും ആനുവൽ ഗാലയും വൻ വിജയകരമായി നടത്തപ്പെട്ടു. ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാൾ റൂമിൽ യുഎസ് കോണ്‍ഗ്രസ് മാൻ ബിൽ ഫോസ്റ്റർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
എഎഇഐഒയും ഫെഡറൽ ഗവണ്മെന്റും അമേരിക്കയിലെ വിവിധ കന്പനികളും ഒത്തുചേർന്ന് ഇന്ത്യൻ കമ്യൂണിറ്റിക്കും ഇന്ത്യൻ എൻജീനീയർമാർക്കും പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പ്രൊജക്ടുകൾ ചെയ്യാൻ എഎഇഐഒ ബോർഡുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രസിഡന്റ് ഗ്ലാഡ്സണ്‍ വർഗീസ് ഏവരേയും സ്വാഗതം ചെയ്യുകയും എഎഇഐഒ 2021- 22 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, അടുത്ത വർഷം നടത്താൻപോകുന്ന പദ്ധതികൾ വിവരിക്കുകയും ചെയ്തു. എഎഇഐഒയുടെ 2021- 22 നടത്തിയ പ്രവർത്തന നേട്ടങ്ങളുടെ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
യുഎസ് - ഇന്ത്യ സമ്മിറ്റിന്റെ ചെയർമാൻ ഡോ. ദീപക് കാന്ത് വ്യാസ് ഈ സമ്മേളനത്തിന്റെ വലിയ നേട്ടങ്ങളിലൊന്ന് വിവിധ ബിസിനസ് സാരഥികളേയും, രാഷ്ട്രീയ പ്രവർത്തകരേയും, കന്പനി എക്സിക്യൂട്ടീവുകളേയും, എൻജിനീയറിംഗ് വിദ്യാർഥികളേയും ഉൾപ്പെടുത്താൻ സാധിച്ചു എന്നതാണ്.
ഇല്ലിനോയ്സ് ഗവർണർ ജെ.ബി പ്രിറ്റ്സ്കി സെപ്റ്റംബർ 17 ഇല്ലിയോസിൽ എൻജിനീയേഴ്സ് ഡേ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷൻ സദസിൽ പ്രകാശനം ചെയ്തു. ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ്, സെനറ്റർ ഡോണ്‍ ഹരമണ്, സെനറ്റ് ഡപ്യൂട്ടി മജോറിറ്റി ലീഡർ സെനറ്റർ ലോറാ മർഫി, സെനറ്റർ ആൻ ഗിലസപ്പി, സ്റ്റേറ്റ് റപ്രസന്േററ്റീവ് മാർക്ക് വാൾക്കർ എന്നിവരും വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.
എഎഇഐഒ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വർഗീസിന് സംഘടനയുടെ 2021 -22 നേട്ടങ്ങളെ നിലനിർത്തി ലീഡർഷിപ്പ് അവാർഡ് സെനറ്റർ ആൻ ഗിലപസി നൽകി. ഒഹായോവിലുള്ള 4 ബില്യൻ ഡോളർ കന്പനിയായ ഏവിയറ്റ് കോർപറേഷൻ സമ്മേളനത്തിൽ വച്ച് കോർപറേറ്റ് പാർട്ട്ണർഷിപ്പ് നൽകുകയുണ്ടായി.
ഇന്ത്യയുടെ ഐടി ഇലക്ട്രോണിക്സ് ആൻഡ് എന്റർപ്രണർഷിപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖർ ഇന്ത്യയിൽ നിന്ന് സൂം വഴി സമ്മേളനത്തിൽ ചേർന്ന് മുഖ്യ പ്രസംഗം നടത്തി വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ഇന്ത്യയിൽ ഇന്നോവേഷൻ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ കുതിച്ചുചാട്ടം നടത്തുകയാണെന്ന് പറഞ്ഞു. ഇന്ത്യയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ എഎഇഐഒയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എഎഇഐഒ അതിന്റെ ലൈഫ് മെന്പേഴ്സിനെ പ്രത്യേകം ആദരിച്ചു. വിവിധ കലാപരിപാടികൾക്കും ഡിന്നറിനുംശേഷം ആനുവൽ ഗാലയ്ക്കും സമ്മിറ്റിനും തിരശീല വീണു.