കുവൈറ്റ് സിറ്റി: വ്യാഴാഴ്ച നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ച് മണ്ഡലങ്ങളിൽ വോട്ടെടുപ്പിനായി 123 സ്കൂളുകളാണ് തയാറാക്കിയിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം പ്രധാന തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളായും 118 സ്കൂളുകൾ വോട്ടിംഗ് കേന്ദ്രങ്ങളുമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വോട്ട് രേഖപ്പെടുത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളുകളിൽ തയാറായതായി വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് സർവീസ് ഡയറക്ടർ ഫെറാസ് കാർച്ചി അറിയിച്ചു. 304 സ്ഥാനാർഥികളാണ് അഞ്ച് മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം അഞ്ചുമണ്ഡലങ്ങളിലായി ആരോഗ്യ സംഘം ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്ക് സഹായവുമായി രംഗത്തുണ്ടാകുമെന്ന് കുവൈറ്റ് റെഡ്ക്രസന്റ് സൊസൈറ്റിയും അറിയിച്ചിട്ടുണ്ട്.