അ​യ​ർ​ല​ൻ​ഡി​ൽ ജ​ന​ക്ഷേ​മ ബ​ഡ്ജ​റ്റ്

04:17 AM Sep 28, 2022 | Deepika.com
ഡ​ബ്ലി​ൻ : പ​ണ​പ്പെ​രു​പ്പം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ അ​യ​ർ​ല​ൻ​ഡി​ൽ ധ​ന​മ​ന്ത്രി പാ​സ്ക​ൽ ഡോ​നോ​ഹൂ ജ​ന​ക്ഷേ​മ ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ജീ​വി​ത​ച്ചെ​ല​വു​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ് 2023 ബ​ഡ്ജ​റ്റ് .

കൂ​ടി​യ ഇ​ൻ​കം ടാ​ക്സി​ലേ​ക്കു​ള്ള എ​ൻ​ട്രി പോ​യി​ന്‍റ് നാ​ൽ​പ്പ​തി​നാ​യി​രം യൂ​റോ​യി​ലേ​ക്കു ഉ​യ​ർ​ത്ത​ൽ, ചൈ​ൽ​ഡ് ബെ​നി​ഫി​റ് ഇ​ര​ട്ടി​യാ​ക്ക​ൽ , തേ​ർ​ഡ് ലെ​വ​ൽ കോ​ളേ​ജ് ഫീ​സി​ൽ 1500 യൂ​റോ കു​റ​യ്ക്ക​ൽ , എ​ല്ലാ വീ​ട്ടു​കാ​ർ​ക്കും മൂ​ന്നു ഗ​ഡു​ക്ക​ളാ​യി 600 യൂ​റോ ഇ​ലെ​ക്ട്രി​സി​റ്റി ക്രെ​ഡി​റ്റ് , സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ പേ​യ്മെ​ന്‍റ് ഉ​യ​ർ​ത്ത​ൽ , 500 യൂ​റോ റെ​ന്‍റ് ടാ​ക്സ് ക്രെ​ഡി​റ്റ് , ചൈ​ൽ​ഡ് കെ​യ​ർ ഫീ​സ് കു​റ​യ്ക്ക​ൽ , പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​ക്ക​ൽ, സൂ​സി ഗ്രാ​ൻ​ഡ് ഉ​യ​ർ​ത്ത​ൽ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്താ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ബ​ഡ്ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ.

ബ്രെ​ക്സി​റ്റ് , കോ​വി​ഡ് , യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ​വ​യ​ട​ക്കം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ’കോ​സ്റ്റ ഓ​ഫ് ലി​വിം​ഗ് ’ ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നു ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ണ​പ്പെ​രു​പ്പം എ​ട്ട​ര ശ​ത​മാ​ന​ത്തി​ൽ നി​ന്നും ഏ​ഴ് ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.