ലോസ് ആഞ്ചലസ്: തനിമയും പ്രൗഢിയും വർണവും മേളവും താളവും രാഗവും സമന്വയിക്കുന്നതായിരുന്നു ഓർഗനൈസേഷൻ ഓഫ് മലയാളി ഹിന്ദു (ഓം) വിന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.
മഹാബലിയും വാമനനും ചെണ്ടമേളവും തിരുവാതിര സംഘവും താലപ്പോലിയും അണിനിരന്ന വരവേൽപ് ശോഭായാത്രയോടെയായിരുന്നു തുടക്കം. ആതിര സുരേഷും സംഘവും അവതരിപ്പിച്ച തിരുവാതിര കളിക്കു ശേഷം മഹാബലി വേദിയിലെത്തി ആശീർവദിച്ചതോടെ സമ്മേളന ഭ്രദ്രദീപം കഐച്ച്എൻഎ പ്രസിഡന്റ് ജി കെ പിള്ള, ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ എന്നിവർ ചേർന്ന് തെളിച്ചു. സായി സീതാറാം ഈശ്വര പ്രാർത്ഥന ചൊല്ലി. വിനോദ് ബാബുലേയൻ സ്വാഗതമോദി. ജി.കെ. പിള്ള ഓണസന്ദേശം നൽകുകയും കഐച്ച്എൻഎ കണ്വൻഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കഐച്ച് എൻഎ കണ്വൻഷൻ ചെയർമാൻ രഞ്ജിത് പിള്ള ഭാവി പരിപാടികൾ വിശദീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ രാമദാസ്പിള്ള കേരളത്തിൽ നടക്കുന്ന ഹിന്ദു പാർലമെന്റ് വിളംബര സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചി. അതിഥികളെ വിനോദ് ബാബുലേയൻ, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂർ എന്നിവർ പൊന്നാടയണിയിച്ചു. കഐച്ചഎൻഎ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു. ഉന്നത നിലയിൽ ബിരുദപഠനം പൂർത്തിയാക്കിയ 23 വിദ്യാർഥികളെ അനുമോദിച്ചു. പരിപാടിയുടെ പ്രായോജകരെ ആദരിച്ചു.
തുടർന്ന് സാംസ്കാരിക പരിപാടികൾ അരങ്ങേറിയത്. ബാലൻ പണിക്കർ, രാം, ആതിര, സിന്ധു, ബിന്ധു എസ്, വിനോദ്, സുരേഷ് എന്നിവരുടെ സമൂഹഗാനത്തോടെയായിരുന്നു തുടക്കം. ആദിത്യ, ആര്യ, കാവ്യ എന്നിവർ ചേർന്നവതരിച്ച ഭരതനാട്യം.. ആർച്ച നായർ, അഷ്ന സഞ്ജയ്, ദേവാംഗ് കൃഷ്ണനമൂർത്തി, ദിയ അമിത് നായർ, മാനവ് കൃഷ്ണമോനോൻ, നന്ദന സുനിൽ, ശങ്കർ നായർ, ഹരിശങ്കർ കോടോത്ത്, സായി സീതാറാം എന്നീ കുട്ടികൾ അവതരിപ്പിച്ച ഓണപ്പാട്ട് മധുരസ്മരണകൾ ഉയർത്തിന്നതായി. സഞ്ജന സുനിലിന്റെ ഭരതനാട്യവും ചിത്രയുടെ ശാസ്ത്രീയ നൃത്തവും രശ്മി നായർ, വിധു അജിത് അ എന്നിവരുടെ മോഹിനിയാട്ടവും സെമീറയും സേറയും ചേർന്നവതരിപ്പിച്ച നൃത്തവും നയനശോഭ പകർന്നു.
പാർവതി മേനോൻ അഷ്ന സഞ്ജയ്, നന്ദന സുനിൽ എന്നിവർ ഓണപ്പാട്ടുകളുമായും ഹരിശങ്കർ, ആകർഷ് സുരേഷ്, ആതിര സുരേഷ്, സിന്ധുപിള്ള, ബാലൻ പണിക്കർ, സുരേഷ് ഇഞ്ചൂർ, ഡോ രവി രാഘവൻ എന്നിവർ സിനിമാഗാനങ്ങളുമായും കാതിന് ഇന്പമേകി. ആതിര സുരേഷ് ബിന്ദു സുനിൽ എന്നിവർ അവതാരകരായി.