റിയാദ് : യുണൈറ്റഡ് എഫ്സി റിയാദ് സംഘടിപ്പിക്കുന്ന സാരി സൂപ്പർ കാപ്പിന്റെ ഫൈനൽ മത്സരം അടുത്ത വെള്ളിയാഴ്ച വൈകിട്ട് 6ന് അൽ ഖർജ് റോഡിലെ അൽ അസ്കാൻ സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ ആഴ്ച നടന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അസീസിയ സോക്കർ ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ പരാജയപ്പെടുത്തി.
മിഡ്ഈസ്റ്റ് ഫുഡ്സ് വിർച്ചുഅൽ സൊലൂഷൻ റെയിൻബൊ സുലൈ എഫ്സി ഫൈനലിൽ പ്രവേശിച്ചു. കളിയുടെ ആദ്യ പകുതിയിൽ തന്നെ റെയിൻബൊ സുലൈ എഫ്സി ഒരു ഗോൾ നേടി ലീഡ് ചെയ്തു. അസീസിയ സോക്കർ ബ്ലാസ്റ്റേഴ്സ് വാഴക്കാട് പല തവണ ആക്രമണ തന്ത്രങ്ങൾ നടത്തിയെങ്കിലും ഗോളുകൾ ഒന്നും നേടാനായില്ല. രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി അടിച്ചു വിജയം ഉറപ്പിച്ചു. റെയിൻബൊ സുലൈ എഫ്സി ക്ക് വേണ്ടി വിഷ്ണു ഒരു ഗോളും സകരിയ രണ്ടു ഗോളും നേടി.
രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും വാശിയിലും ആക്രണമത്തിലും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഐ ബി ടെക്ക് ലാന്റേൺ എഫ് സി യെ വിറപ്പിച്ചു കൊണ്ട് ബറകാത്ത് ഡെയിറ്റ്സ് ഐ എഫ് എഫ് സി ഒരു ഗോൾ നേടി മുന്നിട്ടു നിന്നു. ശേഷം ഉണർന്ന് കളിച്ച ലാന്റേൺ എഫ്സി ഒന്നാം പകുതി അവസാനിക്കും മുന്പ് അത് മടക്കി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ പരുക്കൻ കളിയിലേക്ക് നീങ്ങിയെങ്കിലും റഫീഖ് ഇത്താപ്പൂവിന്റെ പ്രതിരോധ നിര മറികടക്കാൻ ഐഎഫ്എഫ്സിക്ക് സാധിച്ചില്ല.
രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടി ഐബി ടെക്ക് ലാന്േറണ് എഫ്സി ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഐഎഫ്എഫ്സി ക്ക് വേണ്ടി നിസാറും ലാന്േറണ് എഫ്സി ക്ക് വേണ്ടി ബസാം, റഫീഖ്, ഇനാസ്, ഷുഹൈബ് എന്നിവരും ഓരോ ഗോളുകൾ നേടി. ഒന്നാം സെമി ഫൈനൽ മത്സരത്തിൽ സകരിയ ( റെയിൻബൊ സുലൈ എഫ്സി) രണ്ടാം സെമി ഫൈനൽ മത്സരത്തിൽ റഫീഖ് ഇത്താപ്പു (ലാന്േറണ് എഫ്സി) എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫിക്ക് അർഹരായി.
സാരി പ്രധിനിധികളായ അസദ് അലി ശാഹ്, ഷഫീഖ് വാളക്കുണ്ടിൽ എന്നിവരും സൗദി റഫറി അലി അൽ ഖഹ്താനി റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ ശകീൽ, മുസ്തഫ മന്പാട്, ശരീഫ് കാളികാവ് റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) അബ്ദുറഹ്മാൻ, മുസമ്മിൽ യുഎഫ്സി ടൂർണമെന്റ് ചെയർമാൻ ബാബു മഞ്ചേരി, ഡഎഇ യുഎഫ്സി പ്രധിനിതികളായ ശൗലിക്, മൻസൂർ തിരൂർ, കുട്ടി വല്ലപ്പുഴ, നൗഷാദ്, ജാഫർ ചെറുകര എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. പ്രജേഷ് വിളയിൽ, ഫൈസൽ പാഴൂർ, നിഖിൽ, ബാവ ഇരുന്പുഴി എന്നിവർ ടെക്നിക്കൽ കൈകാര്യം ചെയ്തു. ഷബീർ മൈലപ്പുറം, അലി കൊളത്തിക്കൽ, ശരത്, മജീദ് ബക്സർ, അബ്ദുറഹ്മാൻ, ചെറിയാപ്പു, സാഹിർ എന്നിവർ ചേർന്ന് മാൻ ഓഫ് ദി മാച്ച് സമ്മാനങ്ങൾ കൈമാറി. അസ്ഹർ, മുഷ്താഖ്, സഫര്, ഉമ്മർ, റഫ് സാൻ, മൻസൂർ പൂക്കുളത്തൂർ, ആദിൽ, അനീസ് പാഞ്ചോല, അഷ്റഫ് എന്നിവർ നേതൃതം നൽകി.