അബുദാബി : മാർത്തോമ ഇടവക മിഷൻ ഒരുക്കുന്ന ത്രിദിന കണ്വൻഷൻ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. സഭയുടെ ഹോസ്കോട്ട് മിഷനിൽ നിന്നുള്ള പ്രഭാഷകൻ എസ് എൽ ജയരാജ് മുഖ്യ പ്രഭാഷണം നടത്തും.
എല്ലാ ദിവസവും വൈകിട്ട് 7.45 മുതൽ 9.30 വരെ നടക്കുന്ന കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്കായി അബുദാബി സിറ്റി, ബനിയസ്, മുസഫ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. വാഹനക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്ക് 050 5730 410, 050 7203 094 എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .